Kottayam
മാർ ആഗസ്തീനോസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്മാർ ആഗസ്തിനോസ് കോളേജിൽ
പാലാ:മാർ ആഗസ്തിനോസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസംഗമമായ ആലുംനി മീറ്റ് 2025 ഇന്ന് (ഡിസംബർ 28 ഞായറാഴ്ച) ഉച്ച കഴിഞ്ഞ് 2.30 മുതൽ കോളേജ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു.
1995 ബാച്ച് മുതൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ പഠനം പൂർത്തിയാക്കിയ എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കുമായുള്ള സംഗമത്തിൽ ബിരുദ നേട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ച 1997 – 2000 ബാച്ചിലെ വിദ്യാർത്ഥികളെയും ഈ വർഷം 25 വർഷം പൂർത്തിയാക്കുന്ന 1998-2001 ബാച്ച് വിദ്യാർത്ഥികളെയും അവരുടെ ഗ്രാജുവേഷൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കുന്നു.