Kerala
ഏഴാച്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്
പാലാ : ഇന്നലെ വൈകിട്ട് ഉണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടുപേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏഴാച്ചേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഏഴാച്ചേരി സ്വദേശി ഗോകുൽ കൃഷ്ണയ്ക്ക് ( 22 ) പരുക്കേറ്റു.
മണിമലയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെറുവള്ളി സ്വദേശി ഗോപാലകൃഷ്ണന് ( 76 ) പരുക്കേറ്റു .