Kottayam
പാലാ മുൻസിപ്പാലിറ്റിയുടെ ഭരണം പോയെന്ന് വിലപിക്കുന്നവർ ,രമേശ് ചെന്നിതലയുടെ വാർഡിലും ,സണ്ണി തോമസിൻ്റെ വാർഡിലും ,മാണി സി കാപ്പൻ്റെ വാർഡിലും രണ്ടില തളിർത്തത് കാണുന്നില്ലെ: ജിഷോ ചന്ദ്രൻ കുന്നേൽ
പാലാ മുൻസിപാലിറ്റിയുടെ ഭരണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ച് പിടിക്കാൻ കേരളാ കോൺഗ്രസ് (എം) ന് അറിയാം, അതിൻ്റെ പേരിൽ ആഘോഷിക്കുന്നവരോടായി, കേരളാ കോൺഗ്രസ് (എം) നെയോ പാർട്ടി ചെയർമാൻ ജോസ് കെ മാണി യെയോ ഒരു ലോക്കൽ ബോഡി ഇലക്ഷൻ്റെ പേരിൽ അപമാനിക്കുവാനോ വളഞ്ഞിട്ട് ആക്രമിക്കുവാനോ ആണ് ഭാവം എങ്കിൽ എന്ത് വില കൊടുത്തും കേരളാ യൂത്ത്ഫ്രണ്ട് (എം) പ്രതിരോധിക്കും: ജിഷോ ചന്ദ്രൻകുന്നേൽ കേരളാ യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം വൈസ്പ്രസിഡൻ്റ്.
പാലാ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പരാജയങ്ങളുടെ പേരിൽ കേരളാ കോൺഗ്രസ് (എം) നെതിരെയും, പാർട്ടി ചെയർമാൻ ജോസ് കെ മാണി ക്കെതിരെയും നടക്കുന്ന വ്യക്തിഹത്യയും, വ്യക്തിവിരോധം തീർക്കലും അത്യധികം അപലപനീയമാണ് എന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ജിഷോ ചന്ദ്രൻകുന്നേൽ. ഇത്തരം വ്യക്തിഹത്യകളും വ്യക്തി വിരോധം തീർക്കലും ഇനിയും തുടർന്നാൽ കേരളാ യൂത്ത്ഫ്രണ്ട് (എം) കൈയും കെട്ടി നോക്കി നിൽക്കില്ല, എന്ത് വില കൊടുത്തും പാർട്ടിയെയും പാർട്ടി ചെയർമാൻ ജോസ് കെ മാണിയെയും സംരക്ഷിക്കും. വളഞ്ഞിട്ട് ആക്രമിക്കുവാനാണ് ലക്ഷ്യമെങ്കിൽ ചേർത്ത് പിടിച്ച് സംരക്ഷിക്കുവാൻ തന്നെ ആണ് തീരുമാനം.
ഇത്തരം ആക്രമണങ്ങൾ ഇനിയും തുടർന്നാൽ പ്രതിരോധവും അതെ നാണയത്തിലും മൂർച്ചയിലും തന്നെ ആവും, ആപ്പോൾ ഇരവാദവുമായി പ്രത്യക്ഷപ്പെട്ടാലും കാര്യമുണ്ടാവില്ലാ എന്ന് ഓർക്കുന്നത് നന്നായിരിക്കും. എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇലക്ഷനിൽ യൂ ഡി എഫ് വ്യക്തമായ മേൽക്കൈ നേടി എന്ന് പറയുമ്പോഴും ഇടതുപക്ഷത്തിൻ്റെ വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലാ എന്നതും , കേരളാ കോൺഗ്രസ് (എം) ശക്തി കേന്ദ്രങ്ങൾ ഭദ്രമാണ് എന്നതും ശ്രദ്ധേയമാണ്. എന്നിരിക്കെ മറിച്ചാണ് എന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമാണ്. കേരളാ കോൺഗ്രസ് എം പാലാ മുൻസിപ്പാലിറ്റിയിൽ 2020ലെ കക്ഷിനില 10 എന്നുള്ളത് നില നിർത്തിയിരിക്കുകയാണ്. മുന്നണിക്ക് പാലാ നഗരസഭയിൽ 2000 ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമുണ്ട്. 18-ാം വാർഡിൽ തുല്യ വോട്ട് വന്നപ്പോഴാണ് ടോസിലൂടെ 1 സീറ്റ് നഷ്ടപ്പെട്ടത് യഥാർത്ഥ വസ്തുത ഇതാണ് എന്നിരിക്കെ കേരളാ കോൺഗ്രസ് (എം) ൻ്റെ അടിത്തറ തകർന്നു എന്ന വ്യാജ പ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ നടത്തുന്നത് അവരുടെ പേരായ്മകളും അവരുടെ ആഭ്യന്തര കലഹങ്ങളും മറച്ച് വയ്ക്കാനാണ്. പാലാ മുൻസിപാലിറ്റിയുടെ ഭരണം കേരളാ കോൺഗ്രസ് (എം) ന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ച് പിടിക്കാൻ ആർജവമുള്ള നേതൃത്വം ആണ് കേരളാ കോൺഗ്രസിനുള്ളത്. ജോസ് കെ മാണിയുടെ പാലാ പോയേ എന്ന് വിലപിക്കുന്നവരാരും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജില്ലാ ഡിവിഷനിൽ വിടർന്ന രണ്ടില കാണില്ലാ,
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വാർഡ് ബീ ജെ പി ജയിച്ച് കൈ അടക്കിയത് കാണില്ലാ, കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ൻ്റെ വാർഡിൽ രണ്ടില ജയിച്ച് വെന്നികൊടി പാറിച്ചതും കാണില്ലാ, കേരളാ കോൺഗ്രസ് തകർന്നേ എന്ന് ആഘോഷിച്ച പി. ജെ. ജോസഫിൻ്റെ വാർഡും രണ്ടില പിടിച്ചടക്കിയതും, പാലാ എം എൽ എ മാണി സി കാപ്പൻ്റെ വാർഡ് രണ്ടില സ്വന്തമാക്കിയതും ഒന്നും രാഷട്രിയ അന്ധത ബാധിച്ച കണ്ണുകൾ കാണില്ലാ മറിച്ച് ജോസ് കെ മാണിയുടെ പാലായിൽ ടോസിലൂടെ ഒരാൾ പരാജയപ്പെട്ടതു മൂലം നഷ്ടമായ മുൻസിപാലിറ്റി ഭരണം മാത്രമേ കാണു. എന്നാൽ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. ഇത്തരം രാഷ്ടിയ തിമിരം ബാധിച്ചവർക്കുള്ള മറുപടി ജനം ബാലറ്റിലൂടെ നൽകുന്ന കാലം വിദൂരമല്ല എന്നും ജിഷോ ചന്ദ്രൻകുന്നേൽ അഭിപ്രായപ്പെട്ടു.