Kerala
ദിയാ ബിനു അഞ്ച് വർഷവും ഭരിക്കണമെന്ന് ബിജു പാലൂപ്പടവൻ :കോൺഗ്രസ് ബഞ്ചുകളിൽ ചിരി പടർത്തി
പാലാ :പാലാ നഗരസഭയുടെ ഇരുപത്തിരണ്ടാമത് ചെയർപെഴ്സണായി തെരെഞ്ഞെടുക്കപ്പെട്ട ദിയാ ബിനു പുളിക്കക്കണ്ടത്തെ എല്ലാവരും അഭിനന്ദിച്ചു .മാണി സി കാപ്പൻ എം എൽ എ ;ഫ്രാൻസിസ് ജോർജ് എം പി ;മോൻസ് ജോസഫ് എം എൽ എ തുടങ്ങി പ്രഗത്ഭരുടെ ഒരു നീണ്ട നിരതന്നെ.പക്ഷെ പ്രതിപക്ഷത്ത് നിന്നും അഭിനന്ദിച്ച കേരളാ കോൺഗ്രസ് (എം)പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലൂപ്പടവൻ യു ഡി എഫിനെ ഒന്ന് ഞൊണ്ടി .
ദിയാ ബിനുവിന് ആശംസകൾ അർപ്പിച്ച അദ്ദേഹം ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷമാവുമെന്നു പറഞ്ഞു വച്ചു.എതിർക്കാൻ എളുപ്പമാണ് പക്ഷെ ഭരിക്കാനാണ് വിഷമം എന്ന് ബിജു പാലൂപ്പടവൻ പറഞ്ഞപ്പോൾ പലരും അത് ശരി വച്ച് .പക്ഷെ അവസാനമാണ് പൂഴിക്കടകൻ വന്നത്.ദിയാ ബിനു 5 വർഷവും തുടണമെന്നാണ് എന്റെ ആഗ്രഹം എന്ന് പറഞ്ഞപ്പോൾ ദിയാ ബിനുവും ചിരിച്ചു പോയി .അതിലേറെ ചിരി കോൺഗ്രസ് ബഞ്ചുകളിലായിരുന്നു .രജിതാ പ്രകാശും ചിരിക്കാൻ കൂടി .റിയാ ചീരാൻകുഴിക്കു അത്ഭുതം കലർന്ന ചിരിയായിരുന്നു .ലിസിക്കുട്ടിയും ഊറി ചിരിച്ചു .ഇന്നലെ നടന്ന ചർച്ചകളിലെ പങ്കപ്പാട് അവരെല്ലാം കണ്ടതാണ്.അതാണ് പൂക്കന്നു അപ്പൻ മയിസ്രേട്ട് ആയ കണക്കെ പാലൂപ്പടവൻ പറഞ്ഞപ്പോൾ കോൺഗ്രസ് ബഞ്ചുകളിൽ ചിരി പൊട്ടിയത് .
വരാനിരിക്കുന്ന പ്രതിപക്ഷ ഇടപെടലുകളുടെ ടെസ്റ്റ് ഡോസായി വേണേൽ ഇതിനെ കാണാവുന്നതാണ് .പാലൂപ്പടവൻ മനസ്സിൽ ഉദ്ദേശിച്ചത് എന്താണെന്നു വ്യക്തമല്ലെങ്കിലും ;ഭരണപക്ഷത്തെ അഭിപ്രായ വ്യത്യാസങ്ങൾ പരമാവധി മുതലെടുക്കും എന്നുള്ളതിന്റെ സൂചനയാണ് സ്നേഹത്തിൽ പൊതിഞ്ഞു അദ്ദേഹം അവതരിപ്പിച്ചത് .ഉച്ച കഴിഞ്ഞാണ് വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് അതിൽ ബിജു പാലൂപ്പടവൻ എൽ ഡി എഫ് സ്ഥാനാര്ഥിയുമാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ