Kerala

ക്രിസ്തുമസ് രാത്രിയിൽ കാർ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത,പാലായിൽ യുവാവിനെ ഇടിച്ചു വീഴ്ത്തി; കാറിൽ എടുത്തിട്ട് കൊണ്ടുപോയി ; മരിച്ചെന്നു കരുതി വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു

Posted on

 

കോട്ടയം;ക്രിസ്തുമസ് രാത്രിയിൽ കാർ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത,പാലാ പൊൻകുന്നം റൂട്ടിൽ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം റോഡ് മുറിച്ചു കടന്ന യുവാവിനെ ഇടിച്ചു വീഴ്ത്തിയ കാർ യാത്രികർ ആരുമറിയാതെ യുവാവിനെ കാറിൽ കയറ്റി രണ്ടു കിലോമീറ്റർ അപ്പുറം വഴിയോരത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞു.സംഭവത്തിൽ എരുമേലി കനകപ്പലം സ്വദേശി അനോജ് (43) ന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്..ലോറി ഡ്രൈവറായ എരുമേലി സ്വദേശി ജിതിനോപ്പം ലോഡുമായി പോകും വഴി പൊൻകുന്നം റൂട്ടിലുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചു റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അനോജിനെ കാറിലെത്തിയ സ്ത്രീകളടങ്ങുന്ന സംഘം ഇടിച്ചുവീഴ്ത്തി കാറിൽ എടുത്തിട്ട് കടന്നു കളഞ്ഞത്.

ഭക്ഷണം കഴിച്ച ശേഷം പണം കൊടുത്ത് വാഹനത്തിന് സമീപമെത്തിയ ഡ്രൈവർ അനോജിനെ കാണാത്തതിനാൽ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല രാത്രി ഏറെ വൈകി തിരച്ചിലിനൊടുവിൽ രണ്ടു കിലോമീറ്റർ അകലെ പൂവരണിയിൽ ഗുരുതരമായി പരിക്കേറ്റ് ചോരയിൽ കുളിച്ച നിലയിൽ വഴിയോരത്ത് കണ്ടെത്തുകയായിരുന്നു.സംഭവത്തെ തുടർന്ന് പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ.യുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു..ഇടിയുടെ ആഘാതത്തിൽ കാൽ ഒടിയുകയും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത യുവാവ് മരണപെട്ടു എന്ന ധാരണയിൽ വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകാമെന്നാണ് നിഗമനം,

സമീപ ഭാഗങ്ങളിലുള്ള cctv അടക്കമുള്ളവ പാലാ പോലീസ് പരിശോധിച്ചതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.മദ്യലഹരിയിൽ അമിത വേഗത്തിലെത്തിയ കാറിൽ സ്ത്രീകൾ അടക്കമുള്ളവർ ഉണ്ടായിരുന്നതായി അനോജ് മാധ്യമങ്ങളോട് പറഞ്ഞു ,പ്രമുഖ ഓൺലൈൻ മാധ്യമങ്ങളായ ഡെയ്‌ലി മലയാളി ;കോട്ടയം മീഡിയ,,പൂവരണി ഓൺലൈൻ,ടുഡെ ലൈവ്,പാലാ വിഷൻ തുടങ്ങിയ മാധ്യമ പ്രവർത്തകരും അനോജുമായി ബന്ധപ്പെട്ടു,കുറ്റക്കാരായവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നീതി ഉറപ്പാക്കുമെന്നും പാലാ പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version