Kottayam
യു.ഡി.എഫിൻ്റെ ദയയിൽ ദിയ ബിനുസ്രതന്ത്ര) പാലാ നഗരസഭ ഭരിക്കും
യു.ഡി.എഫിൻ്റെ ദയയിൽ ദിയ ബിനുസ്രതന്ത്ര) പാലാ നഗരസഭ ഭരിക്കും
പാലാ: യു.ഡി.എഫും പുളിക്കക്കണ്ടം സ്വതന്ത്ര മുന്നണിയുമായുള്ള ധാരണയിൽ സ്വതന്ത്ര അംഗമായ ദിയ പുളിക്കക്കണ്ടം പാലായുടെ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തെ മുതിർന്ന അംഗം ബെറ്റി ഷാജു തുരുത്തേലിനെയാണ് ദിയ ദയയില്ലാതെ തോൽപ്പിച്ചത്.
പാലാ എം.എൽ.എ മാണി സി കാപ്പൻ്റെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സനാണ് ദിയബിനു .ദിയാ ബിനുവിൻ്റെ ഭാഷയിൽ പറഞ്ഞാൽ പ്രായം ഒരു നമ്പർ മാത്രമാണ് കഴിവല്ലെ പ്രധാനം.
കഴിവിൻ്റെ പര്യായമായ അഛനായ ബിനുവും ,വല്യച്ഛനായ ബിജുവും കൂടെയുള്ളപ്പോൾ കുഞ്ഞ് ദിയയ്ക്ക് ഒന്നും പേടിക്കാനില്ല. കൂടെ കഴിവ് തെളിയിച്ച മായാ രാഹുലും സിജി ടോണിയുമുണ്ട് കൂടെ. പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല ആണായ നിങ്ങൾ വിറയ്ക്കുന്നെന്തെ എന്ന് പറയാതെ പറയുന്ന വനിതകളാണ് ഭരണ പക്ഷവായ യു.ഡി.എഫിൽ ഏറെയും .അതുകൊണ്ട് തന്നെ ദിയയ്ക്ക് ദയയില്ലാതെ പറയാം ഈ കപ്പലിനൊരു കപ്പിത്താനുണ്ട് സാർ ,ഈ കപ്പിത്താൻ ഈ കപ്പലിനെ ലക്ഷ്യ സ്ഥാനത്തെത്തിക്കും സാർ.
പാലാ നഗരസഭയിലെ വാർഡ് 15 നെയാണ് ദിയ ബിനു പ്രതിനിധീകരിക്കുന്നത്.14 നെ അഛനായ ബിനു പുളിക്കക്കണ്ടവും ,ബിനുവിൻ്റെ സഹോദരനായ ബിജു പുളിക്കക്കണ്ടം വാർഡ് 13 നെല്ലും പ്രതിനിധീകരിക്കുന്നു
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ