Kerala
വികസിത അനന്തപുരി പ്രഖ്യാപനവുമായി നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയിൽ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും മോദി എത്തുക.
കൗൺസിലർമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ജനുവരി 9ന് മോദി തമിഴ്നാട്ടിലും എത്തും. പുതുക്കോട്ടയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ സംസ്ഥാന പര്യടന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും