Kerala
ബിനു പുളിക്കക്കണ്ടവുമായി ചർച്ച :സിപിഐ(എം) അനുഭാവികളിൽ പ്രതിഷേധം ഉയരുന്നു
പാലാ നഗരസഭയിൽ അധികാരത്തിൽ വരുന്നത് സംബന്ധിച്ച് സ്വതന്ത്ര കൗൺസിലറായ ബിനു പുളിക്കക്കണ്ടവുമായി മന്ത്രി വി എൻ വാസവൻ നടത്തിയ ചർച്ചകൾ സിപിഎം അനുഭാവികളിൽ കടുത്ത പ്രതിഷേധം ഉളവാക്കി .ചാനൽ വാർത്തകളുടെ ലിങ്കിൽ സിപിഎം അനുഭാവികളുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട് .അറിയപ്പെടുന്ന സിപിഎം നേതാക്കളുടെ കുടുംബത്തിൽ ഉള്ളവർ പോലും വിരുദ്ധ കമന്റുകളുമായി രംഗത്തുണ്ട് .പാലായിൽ പ്രകടനം നടത്തുമെന്നും ചില സിപിഎം അനുഭാവികൾ അഭിപ്രായപ്പെട്ടിട്ടുണ്ട് .
പാലാ തെക്കേക്കരയിലുള്ള പല ഇടതു അനുഭാവികളും കോൺഗ്രസ് ;കേരളാ കോൺഗ്രസ് (എം) ബിജെപി തുടങ്ങിയ പാർട്ടികളുമായി ബന്ധപ്പെടുന്നുമുണ്ട് .പാലായിലെ ഒരു പത്ര പ്രവർത്തകന്റെ വസതിയിൽ വച്ചാണ് മന്ത്രി വാസവൻ കൗൺസിലർ ബിനു പുളിക്കക്കണ്ടവുമായി ചർച്ച നടത്തിയത്.10 അംഗങ്ങളുള്ള കേരളാ കോൺഗ്രസ് എം പക്ഷെ ഈ ചർച്ച അറിഞ്ഞിട്ടില്ല .രണ്ടംഗങ്ങളുള്ള സിപിഐഎം ആണ് ചർച്ചയ്ക്കു മുൻകൈ എടുത്തിട്ടുണ്ടെന്നത് കേരളാ കോൺഗ്രസ് എമ്മിനെ അസ്വസ്ഥത പെടുത്തിയിട്ടുണ്ട് .
അതേസമയം ആദ്യ രണ്ടു വര്ഷം ദിയയ്ക്കു ചെയർപേഴ്സൺ സ്ഥാനവും ;ആദ്യ മൂന്നു വര്ഷം ബിനു പുളിക്കക്കണ്ടത്തിനു വൈസ് ചെയർമാൻ സ്ഥാനവും എന്ന ധാരണയിൽ കോൺഗ്രസിലും കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട് .