Kerala

പാലാ ഭക്തി സാന്ദ്രം :ബൈബിള്‍ കണ്‍വെന്‍ഷൻ ഇന്ന് സമാപിക്കും:വിശുദ്ധ കുർബ്ബാനയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും

Posted on

 

പാലാ :ഡിസംബർ 19 ന് തുടങ്ങിയ 43മത് ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കും. അഞ്ചാം ദിനമായ ഇന്ന് (23-12-2025 – ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുർബ്ബാനയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. മോൺ.ജോസഫ് മലേപ്പറമ്പിൽ, ആർച്ച് പ്രീസ്റ്റ് ഫാ.തോമസ് മേനാചേരി, രൂപത ചാൻസിലർ ഫാ.ജോസഫ് കുറ്റിയാങ്കൽ, ഫാ.അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ തുടങ്ങിയവർ സഹകർമ്മികരാകും.

വൈകിട്ട് 5.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ മാർ തെയോഡോഷ്യസ് മെത്രപോലീത്ത സമാപനദിന സന്ദേശം നൽകും. വൈകുന്നേരം 6 മണിക്ക് വചനപ്രഘോഷണം ആരംഭിക്കും. വൈകുന്നേരം നാലു മുതല്‍ എട്ടു വരെ അരുണാപുരം സെന്റ് തോമസ് ദൈവാലയ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version