Kottayam

കാടുവെട്ടി തേക്ക് വച്ചവനം വകുപ്പ് കുറ്റക്കാർ : സി.ആർ നീലകണ്ഠൻ

Posted on

കാടുവെട്ടി തേക്കും യൂക്കാലിയും വച്ച വനം വകുപ്പാണ് വന്യജീവിയാക്രമണത്തിന് ഉത്തരവാദികളെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക ൻ സിആർ നീലകണ്ഠൻ പറഞ്ഞു. വെള്ളരിക്കുണ്ടിൽ നടന്നു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഈ രാറ്റുപേട്ടയിൽ ആരംഭിച്ച 51 മണിക്കൂർ രാപ്പകൽ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വനം കയ്യേറിയത് റിസോർട്ട് ക്വാറി മാഫിയയാണെന്നും കർഷകരല്ലെന്നും അദ്ദേഹം പറഞ്ഞു.


വനം വകുപ്പ് ഉദ്യോഗസ്ഥരെ വനാതിർത്തിയിൽ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുകർഷകസ്വരാജ് സത്യാഗ്രഹ ഐക്യദാർഡ്യ സമിതി വൈസ്ചെയർമാൻ അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.ബേബി പേണ്ടാ നം, എ.എം എ ഖാദർ, വി.എം അബ്ദുള്ളാ ഖാൻ, ജോഷി താന്നിക്കൽ, കേ.പി.അൻസാരി,ബന്നി പുളിക്കൽ, ജോസ് വി.ഡി തുടങ്ങിയവർ സംസാരിച്ചു. എ.എം എ ഖാദർ, അൻസാരി , വി.എം അബ്ദുള്ളാ ഖാൻ, ജോഷി താന്നിക്കൽ, ബന്നി പുളിക്കൽ, ജോസ് വി.ഡി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version