Kerala
പാലാ രൂപത കോർപ്പറേറ്റ് അധ്യാപക അനധ്യാപക മഹാസംഗമം ശനിയാഴ്ച പാലാ കതീഡ്രൽ ഓഡിറ്റോറിയത്തിൽ
പാലാ രൂപത കോർപ്പറേറ്റ് അധ്യാപക അനധ്യാപക മഹാസംഗമം ശനിയാഴ്ച പാലാ കതീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30 ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ,ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോർജ് വരവു കാലാപ്പറമ്പിൽ, അക്കാദമിക് കൗൺസിൻ സെക്രട്ടറി ഫാ. ജോർജ് പറമ്പിൽത്തടത്തിൽ,ടീച്ചേഴ്സ് ഗിൽഡ് പ്രസിഡണ്ട് ജോബി കുളത്തറ , മീഡിയ സെൽ കൺവീനർ ജോബെറ്റ് തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.