Kottayam

പാലാ മാരത്തൺ ജനുവരി 18 ന് :മത്സരത്തിൽ പങ്കെടുത്ത് ഓട്ടം പൂർത്തിയാക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും ടീഷർട്ടും മെഡലുകളും സമ്മാനിക്കുന്നതാണ്

Posted on

 

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിവയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുന്നതാണ്.

മത്സരത്തിൽ പങ്കെടുത്ത ഓട്ടം പൂർത്തിയാക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും ടീഷർട്ടും മെഡലുകളും സമ്മാനിക്കുന്നതാണ്. മാരത്തണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാലാ മരത്തണിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://palamarathon.efpala.org വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് മത്സരശേഷം പ്രഭാതഭക്ഷണവും സംഘടകർ ഒരുക്കുന്നതാണ്.

2025 ജനുവരിയിൽ നടന്ന പ്രഥമ പാലാ മരത്തണിൽ 400 ൽ അധികം കായികതാരങ്ങൾ പങ്കെടുത്തിരുന്നു. മരത്തണിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് മികച്ച സുരക്ഷയാണ് ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ചെറി മേനാംപറമ്പിൽ 98465 66483, മാഗ്ഗി മേനാംപറമ്പിൽ 99613 11006, ഡോ.ജിൻസ് കാപ്പൻ 9447712616

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version