Kottayam

കടും പിടുത്തം അവസാനിപ്പിച്ച് പുളിക്കക്കണ്ടം മുന്നണി യു ഡി എഫുമായി ധാരണയിലായതായി സൂചനകൾ :ദിയ ആദ്യ രണ്ട് വര്ഷം പാലായെ നയിക്കും

Posted on

പാലാ :കടും പിടുത്തം അവസാനിപ്പിച്ച് പുളിക്കക്കണ്ടം മുന്നണി യു ഡി എഫുമായി ധാരണയിലായതായി സൂചനകൾ.പുളിക്കക്കണ്ടം മുന്നണിയിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്.ബിനു പുളിക്കക്കണ്ടം .ബിജു പുളിക്കക്കണ്ടം ,ദിയാ പുളിക്കക്കണ്ടം.ഇവരിൽ ബിജു ബിനുവിന്റെ സഹോദരനും ,ദിയ ബിനുവിന്റെ മകളുമാണ് .

ആദ്യത്തെ കടും പിടുത്തം മൂലം ഇരു മുന്നണികളും ഇവരുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചതിനെ തുടർന്നാണ് ഇവർ കടും പിടുത്തം അവസാനിപ്പിച്ചത്.ഇരു മുന്നണികളോടും കോട്ടയം ജില്ലയിൽ ഒരു നിയമസഭാ സീറ്റ് വരെ ഇവർ ചോദിച്ചിരുന്നു .ഇത്തരം നിബന്ധനകൾക്ക് മറുപടി പറയാൻ തങ്ങളില്ലെന്നു ഇരു മുന്നണികളും സ്വതന്ത്രരെ അറിയിച്ചതിനെ തുടർന്നാണ് പുളിക്കക്കണ്ടം മുന്നണി നിലപാടിൽ അയവ് വരുത്തിയത് .

ആദ്യത്തെ രണ്ടു വർഷം പുളിക്കക്കണ്ടം മുന്നണിയിലെ 21 കാരി ദിയ ബിനു ചെയർപേഴ്‌സനാവും ;തുടർന്നുള്ള മൂന്നാം വര്ഷം കോൺഗ്രസ് ചെയർപേഴ്‌സനാവും ,നാലാം വര്ഷം മായ രാഹുൽ ചെയർപേഴ്‌സണാവും അഞ്ചാം വർഷം ആരാണെന്നതിൽ ഉടൻ തീർപ്പുണ്ടാവും എന്നാണ് ലഭിക്കുന്ന സൂചനകൾ .വൈസ് ചെയർമാൻ സ്ഥാനം ആദ്യ മൂന്നുവർഷം ബിനു പുളിക്കക്കണ്ടത്തിനും ;അവസാന രണ്ട്  വർഷം  കോൺഗ്രസിനും , എന്നാണ് പ്രാഥമിക ധാരണ.

കോട്ടയം ജില്ലയിൽ ഒരു നിയമസഭാ സീറ്റ്‌വേണമെന്ന ആവശ്യത്തിൽ തട്ടി ചർച്ചകൾ വഴിമുട്ടിയപ്പോൾ പുളിക്കക്കണ്ടം മുന്നണി ഒറ്റപ്പെടുന്ന അവസ്ഥയിൽ എത്തിയിരുന്നു .തുടർന്ന് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയുടെ കടുത്ത നിർദ്ദേശമുണ്ടായി അങ്ങനെയൊരു ഒത്തു തീർപ്പ് വേണ്ട.തുടർന്നാണ് പുളിക്കക്കണ്ടം മുന്നണി ഒത്തു തീർപ്പിനെത്തിയത്.അതിനെ തുടർന്നാണ് മേല്പറഞ്ഞ ഒത്തു തീർപ്പ് ഉണ്ടായിട്ടുള്ളത് .

കൂടാതെ അടുത്ത തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് അധികാരത്തിൽ വരുമെന്നുള്ള ട്രെൻഡും പുളിക്കക്കണ്ടം മുന്നണിയെ യു  ഡി എഫ് ധാരണയ്ക്ക് പ്രേരിപ്പിച്ചു .ജോസഫ് ഗ്രൂപ്പിലെ സിജി ടോണിയും ;ഭർത്താവ് ടോണി തോട്ടവുമായി അടുത്ത ബന്ധമാണ് ബിനു പുളിക്കക്കണ്ടത്തിനുള്ളത് .ഭരണം യു  ഡി എഫിന് ലഭിക്കുന്ന സാഹചര്യത്തിൽ  ബിനുവിന്റെ വ്യവസായ താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന വിശ്വാസവും യു  ഡി എഫുമായി ധാരണയാകുവാൻ പുളിക്കക്കണ്ടം മുന്നണി നിർബന്ധിതമായി.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

ഫോട്ടോ :മായാ രാഹുൽ (സ്വതന്ത്ര)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version