Kerala
ഒരേ പാർട്ടി ഒരേ ദമ്പതികൾ ഒരു സമയം ഒറ്റ ചവിട്ട് മാത്രം
പാലാ :നഗരസഭയുടെ നടുത്തളത്തിൽ: 2 :ഒരേ പാർട്ടി ,ഒരേ ദമ്പതികൾ ,ഒരു സമയം ,ഒറ്റ ചവിട്ടു മാത്രം .2010 ലെ പാലാ നഗരസഭയിൽ നടന്നതാണീ കാര്യങ്ങൾ .ഒന്നിലും ,രണ്ടിലും നിന്ന് വിജയിച്ച ദമ്പതികളാണ് അന്ന് ഒരേ പാർട്ടിയിലെ തോമസ് മൂലംകുഴ എന്ന കൗൺസിലറെ മർദ്ദിച്ചത് .
കൗൺസിലിൽ ദമ്പതികൾക്കെതിരെ ശബ്ദിച്ച തോമസ് മൂലംകുഴ എന്ന ആറാം വാർഡ് കൗൺസിലറെ കൗൺസിൽ പിരിഞ്ഞ ശേഷം സൗണ്ട് സിസ്റ്റത്തിന് തകരാറുള്ള കൗൺസിലർ ഇടി കൊടുത്തു വീഴിക്കുകയും ,താഴെ വീണ തോമസിനെ ഭാര്യ ചെരുപ്പിട്ട് ഒറ്റ ചവിട്ട് കൊടുക്കുകയും ചെയ്തു.
സഹ പ്രവർത്തകർ പിടിച്ചു മാറ്റിയതിനാൽ കൂടുതൽ ചവിട്ട് കിട്ടാതെ പരിണിത പ്രജ്ഞനായ തോമസ് രക്ഷപെടുകയും ചെയ്തു .തോമസ് മൂലംകുഴ മരിച്ചു പോയെങ്കിലും;അടിയും ചവിട്ടും കൊടുത്ത ദമ്പതികൾ വർധിത വീര്യത്തോടെ നിലവിലെ നഗരസഭയിലേക്കു വിജയിച്ചിട്ടുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ