Kerala
വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം., വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതായി പരാതി
അടൂർ: വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം. വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതായി പരാതി. അടൂർ നെല്ലിമുകളിലാണ് സംഭവം. വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അക്രമികളെ നാട്ടുകാർ തടഞ്ഞുവച്ച് ഏനാത്ത് പൊലീസിനെ ഏൽപ്പിച്ചു. സംഭവത്തിന് പിന്നിൽ മുൻ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.