Kottayam

സർവ്വീസിനിടെ വഴിയിൽ നിർത്തി ഇറങ്ങി പോയ കെ എസ് ആർ ടി സി ഡ്രൈവറെ തുടർന്ന് കണ്ടെത്തിയത് ജീവനൊടുക്കിയ നിലയിൽ

Posted on

സർവ്വീസിനിടെ വഴിയിൽ നിർത്തി ഇറങ്ങി പോയ കെ എസ് ആർ ടി സി ഡ്രൈവറെ തുടർന്ന് കണ്ടെത്തിയത് ജീവനൊടുക്കിയ നിലയിൽ.

പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബുവിനെയാണ്(45) ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയതിന് പിന്നാലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂർ മണലി പാലത്തിന് താഴെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്.

യാത്രക്കാരെ കണ്ടക്ടര്‍ ഇടപ്പെട്ട് മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.
ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.

പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു.

ഞായറാഴ്ച രാവിലെയാണ് പാലത്തിനുസമീപം ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബാബുവിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version