Kerala
ഇനി ശാന്താറാം നമ്മളുടെ ആള് :ഇനി ശാന്താറാം നല്ലവൻ :ഇനി ഞങ്ങളെ രണ്ടു പേരെയും തൊടാൻ ആരേലുമുണ്ടോ ..?
പാലാ :രാമപുരം :ഇന്നലെ വരെ സകല നെറികേടിന്റെയും വിളനിലമെന്ന് രാമപുരം കോൺഗ്രസിലെ കെ കെ ശാന്താറാമിനെ വിശേഷിപ്പിച്ചവർ ശാന്താറാം പഞ്ചായത്ത് പ്രസിഡണ്ട് ആവുമെന്നായപ്പോൾ നിലപാട് മാറ്റി.ഇപ്പോൾ ശാന്താറാം എല്ലാ സത് ഗുണങ്ങളുടെയും വിള നിലമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് .
കുറെ കാലം ഷൈനി സന്തോഷിനെ പുരൈട്ച്ചി തലൈവി ആണെന്ന് പറഞ്ഞു വാർത്തകൾ ചമച്ച വിഗ് വച്ച പത്രപ്രവർത്തകനാണ് ഇപ്പോൾ ഓം ശാന്തറാമായ നമഹ മന്ത്രങ്ങളുമായി നടക്കുന്നത് .കെ കെ ശാന്താറാമിനെ കോൺഗ്രസിൽ ചേർത്തത് അവരുടെ ഗതികേടെന്ന് പറഞ്ഞു നടന്ന ഈ പത്ര പ്രവർത്തകൻ ,മുൻ കാലങ്ങളിൽ ശാന്താറാം തോൽക്കുമെന്ന് പറഞ്ഞ് 5000 രൂപാ പന്തയം വയ്ക്കുകയും പണം പോവുകയും ചെയ്തിട്ടുണ്ട് .ഇപ്പോൾ ശാന്താറാം ഉജ്ജ്വല വാഗ്മിയും ;കാര്യങ്ങൾ ഗ്രഹിച്ച് പഠിച്ച് അവതരിപ്പിക്കുവാൻ കഴിവുമുള്ള ബഹുമുഖ പ്രതിഭയെന്നാണ് വാഴ്ത്തു പാട്ടിൽ പറയുന്നത് .
ശാന്താറാമിനെ കുറിച്ചുള്ള കൈപ്പുസ്തകം എഴുതാനുള്ള പുറപ്പാടിലാണ് ഇപ്പോൾ ഈ പത്ര പ്രവർത്തകൻ.കെ കെ ശാന്താറാം കോൺഗ്രസിന്റെ ബ്രഹ്മോസ് മിസൈൽ എന്നാണ് കൈപ്പുസ്തകത്തിന്റെ പേര് .കൂടിയിട്ടുള്ളവരെയൊക്കെ കുത്തുപാള എടുപ്പിച്ച ഈ പത്ര പ്രവർത്തകൻ പാലായുടെ ചേട്ടനെന്ന് പറഞ്ഞ് മുൻ ചെയർമാനേയും വീട്ടിൽ കയറ്റിയിട്ടുണ്ട്.കെ കെ ശാന്താറാമിന്റെ കൂടെ കൂടിയിട്ടുള്ളതെന്താണാണെന്നാണ് രാമപുരത്തെ ശുദ്ധഗതിക്കാരായ കോൺഗ്രസുകാർ സംശയിക്കുന്നത് .ഏതായാലും കീലേരി അച്ചു പണി തുടങ്ങി കഴിഞ്ഞു.