Kerala

ഫെയ്സ് ഏകദിന ക്യാമ്പും, പ്രഥമ സാഹിത്യ പുരസ്കാര സമർപ്പണവും

Posted on

 

ഈരാറ്റുപേട്ട : ഫൈൻ ആർട്ട്സ് ക്ലബ്ബ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14 ന് ഏകദിന ക്യാമ്പ് വാഗമണിൽ നടക്കുകയാണ്.നേതൃപരിശീലന ക്ലാസ്സ്, സാഹിത്യ ശില്പശാല, അവാർഡ് സന്ധ്യ, മെഹ്ഫിൽ രാവ് എന്നിവയാണ് പരിപാടികൾ.ഫെയ്സ് സാഹിത്യ വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാര സമർപ്പണവും ക്യാമ്പിൽ നടക്കും.

‘ഇച്ചിരിപ്പറമ്പിൻ്റെ കഥ എൻ്റെയും’ എന്ന നോവലാണ് അവാർഡിന് അർഹമായിട്ടുള്ളത്.ഹമീദ് പറപ്പൂരാണ് ഗ്രമ്പകാരൻ.തോമസ് തലനാട്, പൊൻകുന്നം രാധാകൃഷ്ണൻ, കെ.എം. ജാഫർ എന്നിവരാണ് ജൂറി അംഗങ്ങൾ.

ചടങ്ങിൽ ഫെയ്സ് ലീഗൽ അഡ്വൈസർ അഡ്വ. വി.പി. നാസർ, പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ശ്രീ. അൻഷാദ് അതിരമ്പുഴ, പ്രശസ്ത എഴുത്തുകാരൻ ശ്രീ.സുരേഷ് തെക്കീട്ടിൽ, പ്രശസ്ത നോവലിസ്റ്റ് തോമസ് തലനാട്, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എബി ഇമ്മാനുവൽ, സാഹിത്യവേദി പ്രഥമ പുരസ്കാര ജേതാവ് ശ്രീ. ഹമീദ് പറപ്പൂര് എന്നിവർ പങ്കെടുക്കും.

ഫെയ്സ് പ്രസിഡൻ്റ് കെ.പി.എ. നടയ്ക്കൽ, ഡയറക്ടർ സക്കീർ താപി, സെക്രട്ടറി ഹാഷിം ലബ്ബ , ട്രഷറർ തസ്നീം കെ. മുഹമ്മദ്, സാഹിത്യവേദി പ്രസിഡൻ്റ് ജാഫർകെ.എം, സെക്രട്ടറി പി.പി.എം. നൗഷാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version