Kerala

മത്സരഫലം വരും മുമ്പേ പാലാ യു ഡി എഫിൽ അടി തുടങ്ങി :കോൺഗ്രസ് നേതാവ് ആർ മനോജ് മാണി സി കാപ്പനെതിരെ രംഗത്ത്

Posted on

പാലാ :തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സര ഫലം വരും മുമ്പേ പാലായില്ർ യു  ഡി എഫിൽ അടി തുടങ്ങി .അധികാരത്തിൽ വരും ,വരില്ലാ എന്നുള്ള സാന്നിദ്ധ ഘട്ടത്തിലാണ് തമ്മിലടി എന്നതും ശ്രദ്ധേയമാണ് .ഈ തദ്ദേശ തെരെഞ്ഞെടുപ്പിൽ യു  ഡി എഫിന് എന്തെങ്കിലും കോട്ടം പറ്റിയാൽ അതിന്റെ ഉത്തരവാദി മാണി സി കാപ്പൻ എം എൽ എ ആയിരിക്കും എന്നാണ് കോൺഗ്രസ് നേതാവ് ആർ മനോജ് പറയുന്നത് .

പാലാ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിക്കാതെ വന്നാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും MLA ആയ മാണി സി കാപ്പന് മാത്രമാണ്.ഇലക്ഷൻ തുടങ്ങുന്ന സമയത്ത് തന്റെ പാർട്ടിയായ കെഡിപിക്ക് അഞ്ച് സീറ്റ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
അതിൽ പലതും കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച വാർഡുകൾ ആയിരുന്നു.
കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വാർഡ് ഇരുപത്തിരണ്ടിൽ ഞാൻ മത്സരിച്ചപ്പോൾ എനിക്കെതിരെ ഒരു റിബൽ സ്ഥാനാർത്ഥിയെ നിർത്തിയത് ഈ മാണി സി കാപ്പൻ ആയിരുന്നു.

അന്ന് ഞാൻ അദ്ദേഹത്തിന്റെ കാലുപിടിച്ചു പറഞ്ഞതാണ് ഈ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കരുത് അത് നമുക്ക് ദോഷം ചെയ്യുകയുള്ളൂ എങ്ങനെയെങ്കിലും പിൻവലിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ ജയിക്കുന്ന സ്ഥാനാർത്ഥിയെ ഞാൻ നിർത്തിയിട്ടുണ്ട് നീയങ്ങ് മാറിക്കോ എന്നാണ് എന്നോട് പറഞ്ഞത്. എംഎൽഎ മത്സരിപ്പിച്ച സ്ഥാനാർത്ഥി 40 വോട്ട് പിടിച്ചപ്പോൾ, ഞാൻ 25 വോട്ടിന് തോറ്റു. ആ സ്ഥാനാർത്ഥി ഇല്ലായിരുന്നു എങ്കിൽ 5 വർഷം മുമ്പ് നടന്ന നഗരസഭ തെരഞ്ഞെടുപ്പിൽ (2020) ഞാൻ ജോസ് കെ മാണിയുടെ വാർഡിൽ വിജയിച്ചേനെ.എന്നെ പരാജയപ്പെടുത്തിയത് മണി സി കാപ്പൻ എന്ന ഒറ്റ ഒരാൾ മാത്രമാണ്.

അതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാം മറന്ന് ഞാൻ കാപ്പനോടൊപ്പം നിന്നതാണ്.ഇപ്രാവശ്യത്തെ നഗരസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ചർച്ച നടക്കുന്ന സമയത്ത് എനിക്ക് അഞ്ച് സീറ്റ് വേണമെന്നാണ് മാണി സി കാപ്പൻ ആവശ്യപ്പെട്ടത്. അത് കോൺഗ്രസ് മത്സരിച്ച വാർഡുകളും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളും ആയിരുന്നു. അതുപോലെ എന്റെ വാർഡിൽ(വാർഡ്‌ 22)കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞാൻ തോൽക്കുന്നതിന് കാരണക്കാരിയായ 40 വോട്ട് മാത്ര പിടിച്ചയാളെ സ്ഥാനാർത്ഥിയാക്കി നിർത്തുന്നതിനായി പ്രതിപക്ഷ നേതാവിനെ വരെ വിളിച്ചു പറഞ്ഞ ആളാണ് MLA എന്നതാണ് സത്യം.
അത് ‘അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്’ എന്ന തരത്തിൽ വീണ്ടും എനിക്കിട്ട് പാര പണിയാനാണ് MLA ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇത് UDF ന്റെ വിജയത്തിന് വേണ്ടിയാണോ എന്ന് ചിന്തിക്കുക.പിന്നെ വാർഡ്‌ 6 തനിക്കു വേണമെന്നായി MLA യുടെ വാശിആ വാർഡിൽ സെബാസ്റ്റ്യൻ പനക്കൽ വളരെ മുൻപുതന്നെ പ്രവർത്തനം തുടങ്ങിയിരുന്നു.അത് കിട്ടില്ലെന്നായപ്പോൾ പനക്കനെ ഉൾപ്പെടെ തനിക്കു വേണം തന്റെ സ്ഥാനാർതിയായി മൽസരിപ്പിക്കണം എന്നായി പിടിവാശി.വാർഡ്‌ 8ൽചീരാങ്കുഴിയിലെ 25 വയസ് മാത്രമുള്ള ഇത്രയും നല്ല സ്ഥാനാർഥി യെ നമുക്ക് ആവശ്യമില്ല.ആ കൊച്ചിനെ മാറ്റിയാൽ എല്ലാ വാർഡിലേക്കും കാശ് മുടക്കാൻ ആള് എന്റെ കയ്യിൽ ഉണ്ട് എന്ന് പറഞ്ഞുആദ്യം തന്നെ സ്ഥാനാർഥി നിർണ്ണയം തകർക്കുവാനും, മത്സരാർത്ഥികളെ കണ്ടെത്തുന്നവരുടെ മനോവീര്യം തകർക്കുവാനുമാണ് MLA ശ്രമിച്ചത് എന്നതാണ് സത്യം.

അതുപോലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പോലും മാണി സി കാപ്പൻ പ്രഖ്യാപിക്കുന്ന ഒരു അവസ്ഥയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് കോൺഗ്രസിന്റെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം അതിന് എംഎൽഎയുടെ സഹായം ഞങ്ങൾക്ക് ആവശ്യമില്ല എന്ന് ധൈര്യപൂർവം പറഞ്ഞു അവിടെനിന്നും ഇറങ്ങി പോന്നത് കൊണ്ടാണ് കോൺഗ്രസ് പാർട്ടിക്ക് ഇന്ന് പിടിച്ചുനിൽക്കുവാൻ എങ്കിലും കഴിഞ്ഞത്.
മാണി സി കാപ്പന്റെ സ്വന്തം വാർഡിൽ (വാർഡ്‌ 7)ഒരു സ്ഥാനാർത്ഥിയെ നിർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
തെക്കേക്കരയിൽ നിന്നും ഒരു സ്ഥാനാർത്ഥിയാണ് അവസാനം പുലിമലക്കുന്നിൽ(ഞൊണ്ടിമാക്കൽ കവല) സ്ഥാനാർത്ഥി ആക്കേണ്ടി വന്നതെന്ന് ദയനീയ അവസ്ഥയല്ലേ. അതുപോലെ മാണി സി കാപ്പൻ മത്സരിച്ച് വിജയിച്ച അദ്ദേഹത്തിൻ്റെ തറവാട് സ്ഥിതി ചെയ്യുന്ന വാർഡ് 26ൽ ഒരു സ്ഥാനാർത്ഥിയെ നിർത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

പാലാ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന് ഭരണം നഷ്ടമായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം എംഎൽഎക്ക് മാത്രമാണ് . ആദ്യം മുതൽ അവസാനം വരെ ഒരു ക്യാപ്റ്റന്റെ നേതൃത്വത്തിൽ മുമ്പോട്ടു പോകാത്തതിന്റെയും ഒരു കോർഡിനേഷൻ കുറവും മാത്രമാണ് യുഡിഎഫിൽ ഉണ്ടായത്. പാലാ നഗരസഭയിൽ UDF ന് നേതൃത്വം കൊടുക്കുവാൻ കഴിയാത്ത എംഎൽഎ ഒരു വൻ പരാജയമാണ്.പ്രത്യേകം എടുത്തു പറയേണ്ട മറ്റൊരു കാര്യം യുഡിഎഫ് സ്ഥാനാർത്ഥികൾ പലവട്ടം അഭ്യർത്ഥിച്ചുപോലും ഒരു വാർഡിൽ പോലും വീടു കയറുവാനോ കോളനികൾ കയറുവാനോ എംഎൽഎ തയ്യാറായിട്ടില്ല എന്നുള്ളതാണ്.
എംപിയും എംഎൽഎയും ഒന്നും ഒന്നിച്ച് മഠങ്ങൾ കയറിയപ്പോൾ ഒരു മിനിറ്റ് പോലും അവിടെ ചെലവഴിക്കാതെ പെട്ടെന്ന് അവിടുന്ന് ഭയങ്കര തിരക്ക് അഭിനയിച്ചു ഇറങ്ങി MPയെ കൂടി വിളിച്ചുകൊണ്ടു പോവുകയാണ് MLA ചെയ്തത്.

ഇങ്ങനെ ഒരു എംഎൽഎ യുഡിഎഫിന് ആവശ്യമാണോ എന്ന് നമ്മൾ ചിന്തിക്കണം അതുപോലെതന്നെ അന്തികോളിന് വീട്ടിൽ ചെല്ലുന്ന ആളുകൾ പറയുന്നത് വേദവാക്യമായി എടുത്തുകൊണ്ടാണ് എംഎൽഎ പ്രവർത്തിക്കുന്നത്. അതാണ് സത്യം എന്ന് വിശ്വസിച്ചു പ്രവർത്തിക്കുന്നതാണ് പ്രശ്നങ്ങൾക്ക് മുഴുവൻ കാരണവും.
ചെറുപ്പക്കാരനായ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികൾക്കും കെട്ടിവെക്കാനുള്ള പണവും മറ്റു ചെലവുകൾ എല്ലാം കൊടുക്കുകയും അതുപോലെതന്നെ അവിടെ മത്സരിച്ച റിബൽ സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കുവാൻ വാൻ മുൻകൈയെടുത്തപ്പോൾ ഇതിനൊന്നും മെനക്കെടാതെ ‘ശേഖരൻ കൂട്ടിക്കെന്തു കിട്ടും’ എന്ന് വിചാരിക്കുന്ന ഒരാളായി മാറി പാലായിലെ MLA..
ജോസ് കെ മാണിയുടെ നെഗറ്റീവ് മാത്രമാണ് മണി സി കാപ്പന്റെ പോസിറ്റീവ്.
അല്ലാതെ തന്റെ പ്രവർത്തനത്തിലൂടെ യാതൊരു പോസിറ്റീവും ജനങ്ങളിൽ നാളിതുവരെ ഉണ്ടാക്കിയിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം ഇത് യുഡിഎഫ് നേതൃത്വം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു പ്രവർത്തനം പാലായിൽ നടത്തിയില്ലെങ്കിൽ യുഡിഎഫിന്റെ കാര്യം കട്ടപ്പൊകയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

പാലാ നഗരസഭയിലെ UDF ന്റെ വിജയം മികവുറ്റ സ്ഥാനർത്ഥികളുടെയും അവരോടൊപ്പം പ്രതികൂല സാഹചര്യത്തിലും ചങ്കായി കൂടെ നിന്ന് പ്രവർത്തിച്ച നേതാക്കൾക്കും മാത്രം അവകാശപ്പെട്ടതാണ്.
ജയ് UDF🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version