Kottayam
അമലോത്ഭവ ജൂബിലി തിരുന്നാൾ :നടവരവ് 1880000 രൂപാ :കഴിഞ്ഞ വർഷത്തേക്കാളും ഒരു ലക്ഷം കൂടുതൽ
പാലാ : അമലോത്ഭവ ജൂബിലി തിരുന്നാൾ :നടവരവ് 1880000 രൂപാ :കഴിഞ്ഞ വര്ഷത്തേക്കാളും ഒരു ലക്ഷം കൂടുതൽ ആണിത്.ഇത്തവണ മഴ മാറി നിന്നത് കച്ചവടക്കാർക്കും ;ഫുഡ് ഫെസ്റ്റ് കാർക്കും അനുകൂലമായ സാഹചര്യമാണ് ഒരുക്കിയത്.
എല്ലാ വര്ഷത്തേക്കാളും ജൂബിലി പെരുന്നാൾ കൂടാൻ ജനങ്ങൾ ഒഴുകിയെത്തി.ആറാം തീയതി മുതൽ ജനത്തിരക്കുണ്ടായിരുന്നു .അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല .ഡ്രൈ ഡേ പ്രഖ്യാപിച്ചത് പോലീസിനും സഹായകമായി .എട്ടാം തീയതി ഏകദേശം അര ലക്ഷം പേർ പാലാ ടൗണിൽ എത്തിയതായാണ് കണക്കു കൂട്ടുന്നത് .