Politics
ഒഡീഷയിൽ ഒടുക്കത്തെ ശമ്പള വർദ്ധനവ് :മുഖ്യമന്ത്രിക്കും ;പ്രതിപക്ഷ നേതാവിനും ;എം എൽ എ മാർക്കും
സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വർദ്ധിപ്പിച്ച് ഒഡിഷ സർക്കാർ. 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായാണ് വർദ്ധിപ്പിച്ചത്. 2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർദ്ധനവിന് അംഗീകാരം നൽകിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാർലമെൻ്ററികാര്യ മന്ത്രി മുകേഷ് മഹാലിംഗ് അവതരിപ്പിച്ച ബില്ലിന് നിയമസഭ ഐകകണ്ഠേന അംഗീകാരം നൽകുകയായിരുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും പ്രതിപക്ഷ നേതാവിൻ്റെയും ശമ്പളവും ആനുപാതികമായി വർദ്ധിപ്പിച്ചു. സിറ്റിങ് എംഎൽഎ മരിച്ചാൽ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാനും ശമ്പള വർധന ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടപ്പാക്കാനും തീരുമാനമുണ്ട്.