Crime
ഒറ്റ മുറി വീട്ടിൽ ഒറ്റയ്ക്ക് വാറ്റി ;ഒറ്റയ്ക്ക് സ്കൂട്ടറിൽ ചാരായം വിൽപ്പന: ഇലക്ഷൻ – ക്രിസ്മസ് അടിപൊളിയാക്കാൻ തയാറാക്കിയ 13 ലിറ്റർ ചാരായവും 110 ലിറ്റർ വാഷും എക്സൈസ് പിടികൂടി
ഇലക്ഷൻ – ക്രിസ്മസ് ദിനങ്ങളിൽ വിൽപ്പനയ്ക്ക് തയാറാക്കിയ 13 ലിറ്റർ ചാരായവും 110 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളുമായി പെരിങ്ങമ്മല സ്വദേശി നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായി.
സിന്ധു എന്ന് വിളിക്കുന്ന രാജീവ് (56) ആണ് എക്സൈസിന്റെ പിടിയിലായത്. സുഹൃത്തിൻ്റെ ഒറ്റമുറി വീട്ടിൽ രഹസ്യമായി ചാരായം വാറ്റി സ്കൂട്ടറിൽ വിൽപ്പന നടത്തുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. പെരിങ്ങമ്മലയിലെ വീട്ടിൽ ചാരായം വാറ്റ് നടക്കുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം എക്സൈസ് പരിശോധന നടത്തിയത്.