Kerala

മരിയ  സദനം  അന്തേവാസികളെ വോട്ടർപട്ടികയിൽ പെടുത്തിയത് ചോദ്യം ചെയ്‌ത ഹർജി ഹൈക്കോടതി തള്ളി

Posted on

 

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തിലെ അന്തേവാസികളെ വോട്ടർപട്ടികയിൽ ഉൾ പ്പെടുത്തിയതു ചോദ്യം ചെയ്തു നൽകിയ ഹർജി ഹൈക്കോടതി തള്ളി. രേഖാമൂലമുള്ള തെളിവി ല്ലാതെ, ഇവരെ മാനസിക വെല്ലുവിളി നേരിടുന്നവരെന്നു പ്രഖ്യാപിക്കാനാവില്ലെന്നും അവരുടെ ഭാഗം കേൾക്കാതെ അത്തരത്തിലുള്ള നിരീക്ഷണം നടത്തുന്നത് അനീതി മാത്രമല്ല, അവരെ അപമാനിക്കൽ ആണെന്നും അഭിപ്രാ യപ്പെട്ടാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണ‌ൻ ഹർജി തള്ളിയത്.

പാലാ മുനിസിപ്പാലിറ്റി ഏഴാം വാർഡിലെ പുനരധിവാസ കേന്ദ്ര ത്തിലെ 59 അന്തേവാസികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതാണു ആ വാർഡിലെ താമസ ക്കാരായ ജോമോൻ ജേക്കബും തോമസ് പളളിയിലും ചോദ്യം ചെയ്‌തത്‌. പ്രത്യേകം ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ഇവ രെ വോട്ട് ചെയ്യിക്കണമെന്നും അത് സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

മാനസിക വെല്ലുവിളി നേരിടുന്ന വർക്കുള്ള പുനരധിവാസ കേന്ദ്രത്തിൽ താമസിക്കുന്നതുകൊണ്ട് അവർ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നു കരുതാനാവില്ലെന്നു കോടതി പറഞ്ഞു.അതേസമയം ഇന്ന് നടന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ മരിയ സദനത്തിൽ നിന്നും ആരും  വോട്ട് ചെയ്യാൻ എത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version