Kottayam
പാലാ: ജൂബിലി തിരുന്നാൾ: അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി ജൂബിലി പന്തലിൽ പ്രതിഷ്ടിച്ചു
പാലാ: പരിശുദ്ധ അമലോത്ഭവ ദൈവ മാതാവിൻ്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി ജൂബിലി പന്തലിൽ പ്രതിഷ്ടിച്ചു. പൂമാല സമർപ്പണം ,കീരീടം ധരിപ്പിക്കൽ മുത്തുക്കുട ചൂടിക്കൽ തുടങ്ങിയ പൗരാണിക ആചാര രീതികളും അനുഷ്ടിച്ചു.
പാലാ കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ ,ളാലം സെൻറ് മേരീസ് പള്ളി വികാരി ജോസഫ് തടത്തിൽ ,ളാലം സെൻ്റ് ജോർജ് പള്ളി വികാരി ഫാദർ ജോർജ് മൂലേച്ചാലിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ഇന്ന് വൈകിട്ട് പാലാ സാന്തോം കോമ്പ്ളക്സിൽ ചെറു പ്രദക്ഷിണങ്ങൾ ഒന്നിച്ച് ദീപാലംകൃത രാജവീഥികളിലൂടെ ജൂബിലി പന്തലിൽ എത്തിച്ചേരും.
പ്രധാന തിരുന്നാൾ ദിവസമായ നാളെ രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന ,8ന് വിദ്യാർത്ഥിനി ളുടെ മരിയൻ റാലി, 10 30 മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകുന്ന തിരുന്നാൾ കുർബ്ബാന, 12 ന് ടൂ വീലർ ഫാൻസി ഡ്രസ് ,ബൈബിൾ ടാബ്ളോ മത്സരം ,വൈകിട്ട് 5 ന് തിരുന്നാൾ പ്രദക്ഷിണം