Kottayam
അമലോത്ഭവ ജൂബിലി തിരുന്നാൾ പ്രമാണിച്ച് പാലായിൽ നാളെ കൊട്ടി കലാശം വേണ്ടെന്ന് സംയുക്ത രാഷ്ട്രീയ പാർട്ടി യോഗത്തിൽ പോലീസ്
പാലാ: അമലോത്ഭവ ജബിലി തിരുന്നാൾ പ്രമാണിച്ച് നാളെ തദ്ദേശ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചു.
നാളെ വൈകിട്ട് അഞ്ചിനാണ് ശബ്ദ പ്രചാരണം തീരുന്നത് .എല്ലാ പാർട്ടിക്കാരും ഒരേ പോയിൻ്റിലെത്തി മൈക്ക് അനൗൺസ്മെൻ്റ് ചെയ്യുന്നതാണ് കൊട്ടിക്കലാശം.എന്നാൽ പാലാ അമലോത്ഭവ ജൂബിലി പ്രമാണിച്ച് കൊട്ടി കലാശം വേണ്ടെന്ന പോലീസ് നിർദ്ദേശം രാഷ്ട്രീയ പാർട്ടികൾ അംഗീകരിക്കുകയായിരുന്നു.
യോഗത്തിൽ പാലാ ഡി.വൈ.എസ്.പി കെ.സദൻ ,സി.ഐ കുര്യാക്കോസ് എസ്.ഐ ദിലീപ്കുമാർ, രാഷ്ട്രിയ പാർട്ടി നേതാക്കളായ ജോസുകുട്ടി പൂവേലിൽ ,കെ അജി ,ഗോകുൽ ,ജയകുമാർ (ട്വൻറി 20 ) എന്നിവർ സന്നിഹിതരായിരുന്നു.