Kottayam

വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം; ‘അക്ഷയപാത്രം’ പദ്ധതിക്ക് ഇടനാട് ക്ഷേത്രത്തിൽ തുടക്കമായി

Posted on

 

പാലാ :ഇടനാട് : ഇടനാട് -വലവൂർ ശക്തിവിലാസം NSS കരയോഗവും വിഘ്നേശ്വര കാറ്ററിംഗും സംയുക്തമായി നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയായ ‘വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം (അക്ഷയപാത്രം) എന്ന പദ്ധതി ഇടനാട്ടുകാവ് ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത്
​ബ്രഹ്മശ്രീ. അനിൽ ദിവാകരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

അന്നദാനം മഹാദാനമാണെന്നും, വിശക്കുന്നവന് ഭക്ഷണം നൽകുന്നതിലൂടെ മാതൃകാപരമായ സേവനമാണ് സമൂഹത്തിന് നൽകുന്നതെന്നും ഈ ചരാചരത്തിൽ മനുഷ്യൻ ഏറെ ആശ്രയിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന രണ്ട് ആവശ്യങ്ങളിൽ ഒന്ന് അന്നവും മറ്റൊന്ന് വായുവുമാണ്. പ്രകൃതി വായു സമൃദ്ധമായി നൽകുന്നു. ഈ കൂട്ടായ്മ ഇവിടെ ഭക്ഷണവും നൽകുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

​ഈ ‘അക്ഷയപാത്രം’ പദ്ധതി, കേവലം ഒരുനേരത്തെ ഭക്ഷണമല്ല, മറിച്ച് മനുഷ്യന്റെ അടിസ്ഥാന ആവശ്യത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു മഹത്തായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഇതുപോലെ ഉള്ള പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകയാകട്ടെ യെന്നും ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഇടനാട്ടുകാവിലമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അർഹതപ്പെട്ടവർക്ക് ജാതിമത ഭേദമന്യേ, ഒരു നേരത്തെ നല്ല ഭക്ഷണം സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ​ ‘അക്ഷയപാത്രം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version