Kerala

തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിൽ യു.ഡി.എഫ് തൂത്തുവാരും പി.കെ.കുഞ്ഞാലിക്കുട്ടി

Posted on

 

ഈരാറ്റുപേട്ട: കഴിഞ്ഞപാർലമെൻ്റ് തിരഞ്ഞടുപ്പിലെന്ന പോലെ ‘ തദ്ദേശ സ്വയം ഭരണ തിരഞ്ഞടുപ്പിലും യു.ഡി.എഫ് തൂത്തുവാരുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.നഗരസഭ യു.ഡി.എഫ് കൺവൻഷൻ പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേ ഹം.

പാവപ്പെട്ടവന് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥയായതുകൊണ്ട് വിദ്യാർത്ഥികൾ നാടുവിടുന്നു. ശബരിമല യിലെ ആരാധന വസ്തുക്കൾ പോലുംഎൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് മോഷ്ടിക്കപ്പെടുന്നു. ദുർഭരണം നടത്തുന്ന എൽ.ഡി.എഫ് സർക്കാരിനെ താഴെ ഇറക്കാനള്ള ആദ്യപടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതു കൊണ്ട് തദ്ദേശ തിരഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭ്യർത്ഥിച്ചു.

ഈരാറ്റുപേട്ട നഗരസഭയിലെ മുഴുവൻ യു ഡി എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് റാസി ചെറിയ വല്ലം. അധ്യക്ഷത വഹിച്ചു..നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ അധ്യക്ഷൻ സദസ്സിന് പരിചയപ്പെടുത്തി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായിൽ ,മോൻസ് ജോസഫ് എം.എൽ.എ. ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല ,ട്രഷറർ കെ.എ മുഹമ്മദ് അഷറഫ്, വി.എസ്. അജ്മൽ ഖാൻ ,അസീസ് കുമാരനെല്ലൂർ,അഡ്വ.വി.എം മുഹമ്മദ് ഇല്ല്യാസ്, പി.എച്ച്.നൗഷാദ്, അനസ് നാസർ ,കെ കെ സാദിഖ് , വി.എം. സിറാജ് ,സുഹുറ അബ്ദുൽ ഖാദർ ,റസീം മുതുകാട്ടിൽ,
കെ.എ.മുഹമ്മദ് ഹാഷിം, സിറാജ്കണ്ടത്തിൽ എന്നിവർ സംസാരിച്ചു. കെ ഇ എ ഖാദർ സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version