Kerala
കോട്ടയം നഗരസഭ ഒന്നാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; വിവാദമായി കോൺഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കോട്ടയം: നഗരസഭ ഒന്നാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുന്നു. നഗരസഭ ഒന്നാം വാർഡിൽ കഴിഞ്ഞ അഞ്ചു വർഷവും ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്ന ആരോപണമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.
കോടികൾ ഫണ്ട് ചിലവഴിച്ചതായി പ്രദേശത്തെ വാർഡ് കൗൺസിലറും നിലവിലെ മൂന്നാം വാർഡ് സ്ഥാനാർത്ഥിയുമായ സാബു മാത്യു ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ബോർഡുകൾ സ്ഥാപിച്ചത് അല്ലാതെ യാതൊരു വിധ ഫണ്ടും ചിലവഴിച്ചിട്ടേയില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഒന്നാം വാർഡിലെ റോഡുകൾ മോശമാണ് എന്നാരോപിച്ച് നേരത്തെ കോൺഗ്രസ് നേതാവ് അജീഷ് ഐസക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.
അജീഷിനെ പിന്നീട് കോൺഗ്രസ് പുറത്താക്കുകയായിരുന്നു. ഇത് അടക്കമുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ മൂന്നാം വാർഡിൽ സ്ഥാനാർത്ഥിയായി ഒന്നാം വാർഡിലെ കൗൺസിലറായിരുന്ന സാബു മാത്യു എത്തിയത്. കൂടാതെ യു ഡി എഫ് ലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്ന ഈ മൂന്നാം വാർഡ് ഇത് കോൺഗ്രസ് പിടിച്ച് എടുത്തതിൽ ജോസഫ് വിഭാഗവും കടുത്ത പ്രകടിപ്പിക്കുന്നുണ്ട് ഇതും വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.