Kerala

‘ആൽഫാഗ്രോ’ (Alphagro) എന്ന പേരിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വെർമിക്കമ്പോസ്റ്റ് പായ്ക്കറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നു.

Posted on

പാല: അൽഫോൻസാ കോളേജ് പാലായിലെ Innovation and Entrepreneurship Development Centre (IEDC) യുടെയും Zoology വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന മറ്റൊരു മികച്ച പദ്ധതിക്ക് ഇന്ന് തുടക്കമായി. കോളജിൽ നടന്ന ചിട്ടയായ ചടങ്ങിൽ ‘ആൽഫാഗ്രോ’ (Alphagro) എന്ന പേരിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വെർമിക്കമ്പോസ്റ്റ് പായ്ക്കറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നു.

ചടങ്ങിൽ സുവോളജി വിഭാഗം മേധാവി ഡോ. സിമിമോൾ സെബാസ്റ്റ്യൻ ആൽഫാഗ്രോ പായ്ക്കറ്റ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന് കൈമാറി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികൾ തന്നെ പരിപാലിച്ച വെർമിബെഡുകളിൽ നിന്ന് ഹാർവെസ്റ്റ് (harvest)ചെയ്ത ജൈവകമ്പോസ്റ്റ് പായ്ക്കറ്റുകൾ രൂപകല്പന ചെയ്ത് വിപണിയിൽ എത്തിക്കുന്നതിലൂടെ സംരംഭകത്വം, ജൈവ കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പ്രായോഗിക ബോധവൽക്കരണം ലക്ഷ്യം വയ്ക്കുന്ന പദ്ധതി കോളജ് അധികൃതർ പ്രശംസിച്ചു.

IEDCയും Zoology വകുപ്പും ചേർന്ന് ആവിഷ്കരിച്ച ഈ സംരംഭം കോളജിലെ വിദ്യാർത്ഥികൾക്ക് ഒരു മികച്ച പഠന-പ്രവർത്തന പരിചയം നൽകുന്നുവെന്നതോടൊപ്പം, ഭാവിയിൽ സ്വതന്ത്ര സംരംഭങ്ങൾ ആരംഭിക്കാൻ ആത്മവിശ്വാസവും പരിശീലനവും നൽകുന്നുവെന്നത് ചടങ്ങിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version