Kottayam
കരൂരിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി സ്മിതാ ഗോപാല കൃഷ്ണനെ കോൺഗ്രസിൽ നിന്നും പുറത്താക്കി
പാലാ :അന്തീനാട് :കരൂർ പഞ്ചായത്തിൽ യു ഡി എഫിന്റെ സ്ഥാനാര്ഥിക്കെതിരെ മത്സരിക്കുന്ന കോൺഗ്രസ് മുൻ പഞ്ചായത്തംഗം സ്മിതാ ഗോപാലകൃഷ്ണനെ കോൺഗ്രസിൽ നിന്നും പുറത്താക്കി കോട്ടയം ഡി സി സി.
കഴിഞ്ഞ തവണ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ അന്തീനാട് ഈസ്റ്റ് വാർഡിൽ മത്സരിച്ച സ്മിത ഇത്തവണ സീറ്റ് ജനറൽ ആയപ്പോൾ കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡണ്ട് പയസ് മാണിക്കെതിരെ റിബലായി രംഗ പ്രവേശം ചെയ്യുകയായിരുന്നു .എന്നാൽ ബ്ലോക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നതായി കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നു .അവർ അത് സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു .
സ്മിതയോടൊപ്പം അവരെ പിന്തുണയ്ക്കുന്ന ബിനോ ജെ ചൂരനോലിയെയും കോൺഗ്രസിൽ നിന്നും പുറത്താക്കിയിട്ടുണ്ട് .കോൺഗ്രസിൽ കരൂരിൽ രണ്ടു പ്രമുഖ ഗ്രൂപ്പുകളാണ് ഉള്ളത് .മുൻ മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുര്യത്തും ,ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നടുവിലേടത്തും നേതൃത്വം നൽകുന്ന ഗ്രൂപ്പുകളിൽ സ്മിത സന്തോഷിന്റേയും ; പയസ് മാണി സുരേഷിന്റെയും ഗ്രൂപ്പിൽ ഉള്ളവരാണ് .
പാലാ ടൗണിലും കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മായാ രാഹുലിനെയും അവരുടെ ഭർത്താവ് രാഹുലിനെയും കോൺഗ്രസിൽ നിന്നും പുറത്താക്കിയിട്ടുണ്ട് .മുൻ കൗൺസിലർ ലിസിക്കുട്ടി മാത്യുവിന്റെ ഭർത്താവ് മാത്തുകുട്ടിയെയും കോൺഗ്രസിൽ നിന്നും പുറത്താക്കി.പതിനേഴാം വാർഡിൽ വിമത സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനാലാണ് മാത്തുക്കുട്ടിയെ പുറത്താക്കിയിട്ടുള്ളത് .