Kerala
പരിശുദ്ധ ഗ്വാഡലൂപ്പ മാത ദേവാലയത്തിൽ മദ്ധ്യസ്ഥ തിരുന്നാൾ ഡിസംബർ 3 മുതൽ 12 വരെ;ഗ്വാഡലൂപ്പ ബൈബിൾ കൺവൻഷൻ നവംബർ 29 മുതൽ ഡിസംബർ 2 വരെ
പാലാ പരിശുദ്ധ ഗ്വാഡലൂപ്പ മാതാ റോമൻ കത്തോലിക്ക ദേവാലയത്തിൽ മദ്ധ്യസ്ഥ തിരുന്നാൾ ഡിസംബർ 3 മുതൽ 12 വരെ തീയതികളിൽ നടക്കുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .ആഗോള കത്തോലിക്കാ സഭ പരിശുദ്ധ ഗ്വാഡലൂപ്പ മാതാവിന്റെ തിരുന്നാൾ ആഘോഷിക്കുന്നത് ഡിസംബർ 12 നാണ്.ഏഷ്യയിലെ ആദ്യത്തെ ഗ്വാഡ ലുപ്പേ മാതാവിന്റെ നാമധേയത്തിലുള്ള നമ്മുടെ പള്ളിയിലും 12 നാണ് തിരുനാൾ ആഘോഷിക്കുന്നത് .
തിരുന്നാളിന് മുന്നോടിയായി നവംബർ 29 മുതൽ ഡിസംബർ രണ്ടു വരെ തീയതികളിൽ ബ്രദർ പാപ്പച്ചൻ പള്ളത്ത് നയിക്കുന്ന ഗ്വാഡലൂപ്പെ കൺവൻഷനും നടക്കും.ഇതാദ്യമായി ഗ്വാഡ ലൂപ്പെ കൺവൻഷൻ എന്ന പേരിലായിരിക്കും കൺവൻഷൻ നടക്കുക .
തിരുന്നാൾ ആരംഭ ദിവസമായ ഡിസംബർ 3ന് 10.45 ന് പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും പരിശുദ്ധ ഗ്വാഡ ലൂപ്പ മാതാവിൻ്റെ തിരുസ്വരൂപവും ,പതാകയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.11.15 ന് തിരുസ്വരൂപങ്ങൾക്ക് സ്വീകരണം. 11.30 ന് ജപമാല .12 ന് തിരുന്നാൾ കൊടിയേറ്റ് ,12.15 ദിവൃബലി ,പ്രസംഗം നൊവേന ,കാർമ്മികൻ റവ:ഫാദർ അഗസ്റ്റിൻ കല്ലറക്കൽ
ഫാ. ജോഷി പുതുപ്പറമ്പിൽ എബിൻ ജോസഫ് മരുതോലിൽ, മാമ്മച്ചൻ പള്ളിപ്പറമ്പിൽ, ജോർജ്ജ് പള്ളിപ്പറമ്പിൽ,ജൂബി ജോർജ്ജ് എന്നിവർ മീഡിയ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.