Kerala

ട്രിപ്പിൾ ഐ ടി വാർഡിൽ വികസന ഫ്ലാഷ് മിന്നിക്കാൻ വരുന്നിതാ ഫോട്ടോഗ്രാഫർ

Posted on

കരൂർ : കരൂർ പഞ്ചായത്തിലെ ട്രിപ്പിൾ ഐ ടി വാർഡിൽ  വികസനത്തിന്റെ ഫ്ലാഷ് മിന്നിക്കാൻ ഒരു ഫോട്ടോഗ്രാഫർ തന്നെ കടന്നു വരുന്നു .ഗിരീഷ് കൃഷ്ണൻ, കൃഷ്ണമംഗലത്ത് എന്ന ഫോട്ടോഗ്രാഫറെ നാട്ടുകാർ എല്ലാവരും അറിയും.എപ്പോഴുമുണ്ട് ഒരു നാരു പുഞ്ചിരി.കരൂർ പഞ്ചായത്ത്‌ വാർഡ് 2-(IIIT )NDA സ്ഥാനാർഥിയായാണ് ഗിരീഷ് കൃഷ്ണൻ മത്സരിക്കുന്നത് .

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ  പാലാ ടൌൺ യൂണിറ്റ് പ്രസിഡന്റ്‌ ആണ്. പാലായിൽ studio friends എന്ന സ്റ്റുഡിയോ നടത്തുകയാണ് ഇപ്പോൾ ഗിരീഷ് .ദേവീ വിലാസം NSS LP സ്കൂൾ നെച്ചിപ്പുഴൂർ PTA പ്രസിഡന്റ്‌, PTA വൈസ് പ്രസിഡന്റ്‌, സ്റ്റുഡിയോ ഫ്രണ്ട്‌സ് സ്വാശ്രയ സംഘം ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്‌, നിരവുമ്മേൽ ജലനിധി പുതിയ പദ്ധതിയുടെ സെക്രട്ടറി, Govt. UP സ്കൂൾ ചക്കാമ്പുഴ പൂർവ വിദ്യാർഥി സംഘടനയുടെ കൺവീനർ, സൂര്യ ടവർ ഫാമിലി അസോസിയേഷൻ മെമ്പർ,പാലാ ഫ്രണ്ട്‌സ് സ്വാശ്രയ സംഘം മുൻ സെക്രട്ടറി എന്നിങ്ങനെ പ്രവർത്തിച്ചു വരുന്നു.


രണ്ടാം വാർഡിലെ എല്ലാ ജനങ്ങളും ആയി പ്രായഭേതമെന്യേ നല്ല ബന്ധം ഉള്ള ഗിരീഷ് വാർഡിലെ എല്ലാവരുടെയും നിർബന്ധ പ്രകാരം ആണ് സ്ഥാനാർഥി ആയത്. ചെറുപ്പത്തിന്റെ ആവേശവും ചുറുചുറുക്കും കൈമുതലായ ഗിരീഷ് പ്രചാരണത്തിൽ വളരെ മുന്നിലാണ്.വാർഡിലെ ഏതൊരു കുടുംബത്തിന്റെ കാര്യത്തിലും ജാതി മത രാഷ്ട്രീയ ഭേദം കൂടാതെ ഇത്രയും നാൾ ഇടപെട്ടു കൊണ്ട് ഇരുന്നത് ആണ് ഈ തെരഞ്ഞെടുപ്പിൽ ഗിരീഷിന്റെ മുതൽക്കൂട്ട്. വാർഡിലെ അമ്മമാർ സ്വന്തം  മകനെ പോലെ കാണുന്ന ഗിരീഷ് മറ്റുള്ളവരുടെ സ്വന്തം  കൃഷ്ണൻകുട്ടി ആണ്.കരൂർ പഞ്ചായത്തിലും , ട്രിപ്പിൾ ഐ ടി വാർഡിലും ഇത്തവണ വികസന ഫ്ലാഷ് മിന്നിക്കുമെന്നാണ് ഗിരീഷിനെ പിന്തുണയ്ക്കുന്ന ചെറുപ്പക്കാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version