Kottayam
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : 2002 ലെ വിവരങ്ങൾ നൽകണമെന്നത് ജനങ്ങളെ വലയ്ക്കുന്നു, ഇലക്ഷൻ കമ്മീഷൻ ഇടപെടണം: ഡാൻ്റീസ് കൂനാനിക്കൽ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : 2002 ലെ വിവരങ്ങൾ നൽകണമെന്നത് ജനങ്ങളെ വലയ്ക്കുന്നു, ഇലക്ഷൻ കമ്മീഷൻ ഇടപെടണം: ഡാൻ്റീസ് കൂനാനിക്കൽ . കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ലളിതവും ശാസ്ത്രീയവുമാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.
23 വർഷം മുൻപുള്ള വോട്ടർ പട്ടികയിലെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാൻ ജനങ്ങൾ ബുദ്ധിമുട്ടു നേരിടുന്നതായും പഴയ വോട്ടർ പട്ടികയിൽ നിന്നുള്ള വിവരങ്ങൾ ഉദ്യോഗസ്ഥതലത്തിൽ തന്നെ സമാഹരിച്ച് രേഖപ്പെടുത്തണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
പ്രവാസജീവിതം, സ്ഥലംമാറ്റം, വിവാഹം, തൊഴിൽ തുടങ്ങി വിവിധ കാരണങ്ങളാൽ നിലവിലുള്ള സ്ഥിരം താമസ സ്ഥലത്തു നിന്ന് താൽക്കാലികമായി മാറി നിൽക്കേണ്ടി വരുന്നവർ പുതിയ വോട്ടർ പട്ടികയിലുണ്ടാകാൻ ജാഗ്രതാ പൂർണ്ണമായ നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്നും ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു.