Kottayam
ലളിതാംബിക അന്തർജനത്തിൻ്റെ സ്മരണാത്ഥം ആഗ്നേയ 2025 എന്ന പേരിൽ സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് അഖില കേരള സാഹിത്യ ക്വിസ് നടത്തി
രാമപുരം: മലയാള സാഹിത്യത്തിലെ അനശ്വര എഴുത്തുകാരി ലളിതാംബിക അന്തർജനത്തിൻ്റെ സ്മരണാത്ഥം ആഗ്നേയ 2025 എന്ന പേരിൽ സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് അഖില കേരള സാഹിത്യ ക്വിസ് നടത്തി. ഒന്നാം സ്ഥാനം പതിനായിരം ട്രോഫിയും നേടിയ ടീം ജോയൽ ടോം ജോബി, ജെയിറസ് ജോസഫ് (സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ കടനാട് )
രണ്ടാം സ്ഥാനം അയ്യായിരം രൂപയും ട്രോഫിയും നേടിയ ടീം നിബിൻ ഷെറാജ് ,നികേത് മനോജ് ( എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്കൂൾ കോട്ടയം) മൂന്നാം സ്ഥാനം മൂവയിരം രൂപയും ട്രോഫിയും നേടിയ ടീം ക്രിസ്ജോ ജെയ്സൺ, ഇമ്മാനുവേൽ തോമസ് (സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പാലാ)കരസ്ഥമാക്കി.
സമ്മാനദാന യോഗത്തിൽ സ്കൂൾ മനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ്, കേണൽ K.N.V ആചാര്യ, പി.ടി.എ പ്രസിഡൻ്റ് ജീസ് അഗസ്റ്റ്യൻ, ക്വിസ് മാസ്റ്റർ ഷാജി സി മാണി അദ്ധ്യപകരായ ജോജി ഇന്നസെൻ്റ്, മിനു തോമസ് പുതിയിടത്തുചാലിൽ എന്നിവർ പ്രസംഗിച്ചു.