Kerala
ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മൽസരിക്കുന്ന ജോളി മടുക്കക്കുഴിയുടെ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും, 501 അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു
കാഞ്ഞിരപ്പള്ളി:ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മൽസരിക്കുന്ന ജോളി മടുക്കക്കുഴിയുടെ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാവിശ്യമായ 501 അംഗ കമ്മിറ്റിയുടെ രൂപീകരണവും നടന്നു. ഡോ. എൻ ജയരാജ് ഓഫീസിൻ്റെ ഉദ്ഘാടനവും കമ്മിറ്റി രൂപീകരണത്തിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.
യോഗത്തിൽ CPI കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജ്യോതിരാജ് അദ്ധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, മോഹൻ ചേന്നംകുളം, എ.എം മാത്യു, ജോർഡിൻ കിഴക്കേത്തലയ്ക്കൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ജോളി മടുക്കക്കുഴി, വി.പി ഇസ്മായിൽ, ശ്രീയാന്ത് എസ്. ബാബു എന്നിവർ സംസാരിച്ചു.
501 കമ്മിറ്റിയിൽ ഡോ. എൻ ജയരാജ് എംഎൽഎ, ഷമീം അഹമ്മദ്, മോഹൻ ചേന്നംകുളം, എ.എം മാത്യു എന്നിവർ രക്ഷാധികാരികളായും വി.പി ഇസ്മായിൽ പ്രസിഡൻ്റായും ജോർഡിൻ കിഴക്കേത്തലയ്ക്കൽ സെക്രട്ടറിയായും സിജോ പ്ലാത്തോട്ടം കൺവീനറായുമുള്ള കമ്മിറ്റി തിരഞ്ഞിടുത്തു.