Kottayam

മീനടം പതിമൂന്നാം വാർഡ് LDF സ്ഥാനാർത്ഥി ആൻസി മാത്യുവിന് പ്രചാരണം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനം ഇടിച്ചു പരിക്ക്

Posted on

മീനടം പതിമൂന്നാം വാർഡ് LDF സ്ഥാനാർത്ഥി ആൻസി മാത്യുവിന് പ്രചാരണം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനം ഇടിച്ചു പരിക്ക്
അപകടത്തിന് പിന്നാലെ ആൻസി മാത്യുവിനെ അടിയന്തരമായി കാരിതാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, വൈദ്യപരിശോധനകൾക്ക് ശേഷം ഡോക്ടർമാർ പൂര്‍ണ ബെഡ് റെസ്റ്റ് നിർദേശിക്കുകയും ചെയ്തു. തുടർചികിത്സ തുടരുന്നതിനാൽ നേരിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആൻസിക്ക് കഴിയില്ല.

“സ്ഥാനാർത്ഥിയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം അവർക്കു പ്രചാരണത്തിന് ഇറങ്ങാനാകാത്ത സാഹചര്യത്തിൽ, ഓരോ പ്രവർത്തകനും ആൻസി മാത്യുവിന്റെ പ്രതിനിധികളായി പ്രവർത്തിക്കും. പ്രചാരണം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുള്ളതായി LDF പതിമൂന്നാം വാർഡ് ബൂത്ത്‌ സെക്രട്ടറി അരവിന്ദ് ഗോപി അറിയിച്ചു

അപ്രതീക്ഷിതമായി നടന്ന സംഭവം മൂലം പൊതു ജനങ്ങളെ നേരിട്ട് കണ്ടു വോട്ടു അഭ്യർത്ഥിക്കാനാകാത്ത സാഹചര്യം മനസ്സിലാക്കി വോട്ടർമാർ സഹകരിക്കണമെന്നും കമ്മറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.വേഗം സുഖം പ്രാപിച് പൊതുപ്രവർത്തനത്തിൽ സജീവമാകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version