Kottayam

പൊതുസ്ഥലങ്ങളിലെ അനധികൃത ബാനറുകളും തോരണങ്ങളും നീക്കും

Posted on

കോട്ടയം: പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡ്, ബാനർ, കൊടിതോരണങ്ങൾ എന്നിവ നീക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണസമിതി യോഗം നിർദേശിച്ചു.

ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യൂ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version