Kerala
പാലാ മുൻസിപ്പാലിറ്റി യു ഡി എഫ് പിടിച്ചടക്കും;രാമപുരം പഞ്ചായത്ത് യു ഡി എഫ് നിലനിർത്തും :മാണി സി കാപ്പൻ
പാലാ :പാലാ മുൻസിപ്പാലിറ്റി യു ഡി എഫ് പിടിച്ചെടുക്കുമെന്നും ;രാമപുരം പഞ്ചായത്ത് യു ഡി എഫ് നിലനിർത്തുമെന്നും മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.രാമപുരത്തെ ചേർന്ന യു ഡി എഫ് മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാണി സി കാപ്പൻ .
ഏതൊരു രംഗത്തും അഴിമതിയും കെടുകാര്യസ്ഥതയും മുഖ മുദ്രയാക്കിയാണ് എൽ ഡി എഫ് ഭരണം മുന്നോട്ടു പോകുന്നത് .അതിദാരിദ്ര്യ മുക്ത കേരളം എന്ന് പറയുമ്പോൾ പിണറായിയുടെ കുടുംബത്തിന് അതി ദാരിദ്ര്യം ഇല്ലാത്ത സമ്പന്ന കുടുംബമായി എന്നെ അതിനു അർഥമുള്ളെന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു .
രാമപുരം പഞ്ചായത്തിലെ 19 സ്ഥാനാർഥികളെയും , 3 ബ്ലോക്ക് സ്ഥാനാർഥികളെയും ;ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന അനിത രാജുവിനെയും ഷാൾ അണിയിച്ച് മാണി സി കാപ്പനും ,ജോസഫ് വഴക്കനും അനുമോദിച്ചു .ബിജു പുന്നത്താനം,സണ്ണി കാര്യപുറം ,ബെന്നി താന്നിയിൽ;മാത്തച്ചൻ പുതിയിടത്തുചാലിൽ ;തോമസ് ഉഴുന്നാലിൽ;ലിസമ്മ മത്തച്ചൻ എന്നിവർ പ്രസംഗിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ