Kerala

നീതി നിഷേധത്തിനെതിരെ നീതിയുടെ കാവലാളായി പോരാട്ട വീഥിയിൽ ജോയി കളരിക്കൽ

Posted on

പാലാ :പടയോട്ടം :നാട്ടുകാർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ നീതിയുടെ കാവലാളായി ഓടിയെത്തുന്ന ഒരു പൊതു പ്രവർത്തകനാണ് പാലാ നഗരസഭാ പത്തൊൻപതാം വാർഡിൽ മത്സരിക്കുന്ന ജോയി കളരിക്കൽ.

ജോയി കളരിക്കലിന് പോരാട്ടം തന്നെയാണ് ജീവിതം .ആ പോരാട്ടത്തിന്റെ ഭാഗമായാണ് താൻ നഗരസഭാ പാലാ വാർഡിൽ എ എ പി യുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.എന്നെ ഈ നാട്ടുകാർക്കെല്ലാവർക്കും അറിയാം.എന്റെ കഴിഞ്ഞ കാല പ്രവർത്തനം അവർ വിലയിരുത്തട്ടെ.വിലയിരുത്തും എന്ന് എനിക്ക് ഉറപ്പുണ്ട് .

പാലാ വാർഡിൽ വിജയോദയം വായന ശാല മുതൽ റോഡ് തകർന്നു കിടക്കുന്നു .ഓടകൾ അടഞ്ഞു വെള്ളക്കെട്ടുണ്ടാവുന്നു .തോണി കടവ് റോഡും തകർന്നു എന്നിട്ടും വികസനത്തെ കുറിച്ചാണ് ഇവിടുത്തെ സ്ഥാനാർത്ഥികൾ പ്രസംഗിക്കുന്നത് ദുഖകരമാണ് .ഞാൻ ഈ നാടിനു വേണ്ടിയും ,നാട്ടുകാർക്ക് വേണ്ടിയും അനേകം പോരാട്ടങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ട് .

ആത്മാർത്ഥത മാത്രമാണ് എന്റെ കൈമുതൽ .ഇടപ്പടിയിൽ അരയ്ക്കു കീഴെ തളർന്ന സ്ത്രീക്ക് ആധാരം പോലും ലഭ്യമല്ലാതായ സാഹചര്യത്തിൽ അധികാരികളുടെ മുമ്പിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി ആധാരം ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിപ്പിക്കുവാൻ കഴിഞ്ഞു .നീലൂരിലുള്ള അമ്മയ്ക്കും മകൾക്കും റീസർവേ യിലെ പിഴവ് മൂലം ഭൂമി നഷ്ടപ്പെട്ടപ്പോൾ അവർക്കു വേണ്ടി സമരം ചെയ്തു നഷ്ട്ടപ്പെട്ട ഭൂമി ലഭ്യമാക്കുവാൻ സാധിച്ചു .

ബധിരനും മൂകനുമായ വയോധികനു നാലരയേക്കർ ഭൂമി നഷ്ടപ്പെടുത്താൻ അധികാരികൾ കളിച്ചപ്പോൾ ആ വയോധികനു വേണ്ടി സമരം  നടത്തി നഷ്ട്ടപ്പെട്ട നാലരയേക്കർ 6തിരിച്ചു ലഭ്യമാക്കി.ഇനിയുമുണ്ട് അനേകം സമരങ്ങൾ സമയക്കുറവു മൂലം പറയുന്നില്ലന്നേയുള്ളൂ.എന്റെ പോരാട്ടങ്ങളും ,ആത്മാർത്ഥതയും ജനങ്ങൾക്കറിയാം ;അവർ എന്നെ വിശ്വസിച്ചാൽ ഇനിയുള്ള കാലവും അവർക്കു വേണ്ടി ഞാൻ നിലകൊള്ളുമെന്നും ;ജോയി കളരിക്കൽ എന്ന സ്ഥാനാർഥി മീഡിയാ അക്കാദമിയുടെ പടയോട്ടം പരിപാടിയിൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version