Kottayam
കൈകൊടുത്ത് കൈപ്പത്തി ചിഹ്നവുമായി കോട്ട കാക്കാനുറച്ച് പ്രൊഫസർ സതീഷ് ചൊള്ളാനി
പാലാ :പത്തൊൻപതാം വാർഡിന് പാലാ എന്ന് തന്നെയാണ് രേഖകളിൽ പേരുള്ളത് .പാലാ വാർഡിൽ അങ്കം കുറിക്കുന്ന പ്രൊഫസർ സതീഷ് ചൊള്ളാനിക്ക് ഇത് മത്സരം എന്നതിലുപരി ഗൃഹ പ്രവേശം കൂടിയാണ്.തൊട്ടടുത്ത വാർഡ് പതിനെട്ടിലെ കൗണ്‍സിലറായിരുന്നു കഴിഞ്ഞ തവണ അദ്ദേഹം .അവിടെയും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച ശേഷമാണ് ഇപ്പോൾ ജനറൽ സീറ്റായപ്പോൾ പാലാ വാർഡിലേക്ക് അദ്ദേഹം കടന്നു വന്നത്.2015 മുതൽ 2020 വരെ പ്രൊഫസർ സതീഷ് ചൊള്ളാനിയായിരുന്നു ഈ വാർഡിന്റെ കൗൺസിലർ.
പ്രൊഫസർ സതീഷ് ചൊള്ളാനിക്ക് ഈ വാർഡും ജനങ്ങളും എല്ലാം കാണാപ്പാഠമാണ്.വീട്ടിലെ ആഘോഷങ്ങളിലും ,ദുഖങ്ങളിലും പ്രൊഫസർ സതീഷ് ചൊള്ളാനിയും ഭാര്യ ചന്ദ്രികാ ദേവിയും സജീവ സാന്നിധ്യമാണ്.ഷോ കാണിക്കാൻ ചൊള്ളാനി ഒരുക്കമല്ല.കഴിഞ്ഞ ദിവസവും കറണ്ട് പോയപ്പോൾ അവർ എന്നെ വിളിച്ച പറഞ്ഞു .ഞാൻ ഉടനെ വൈദ്യുതി ഓഫീസിലെ അറിയുന്ന ഉദ്യോഗസ്ഥരെ വിളിച്ച് പറഞ്ഞ് അത് ശരിയാക്കി കൊടുത്തു .ആത്മ ബന്ധമാണ് സതീഷ് സാറും ജനങ്ങളും തമ്മിൽ.
പുഴയോരത്തെ നിർമ്മാണം നിലച്ച റിവർവ്യൂ റോഡ് ഭാഗത്തെ വീടുകൾ അയറിയിറങ്ങിയപ്പോൾ ചന്ദ്രിക ദേവി പറഞ്ഞു വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഈ വീടിന്റെ ഭാഗത്ത് മുട്ടോളം വെള്ളം കയറി,ഞാൻ കൗണ്‍സിലറായിരുന്നപ്പോൾ വെള്ളത്തെലാ ഇവിടം ഒക്കെ വന്നു കണ്ടത് .മാതൃക കൗണ്‍സിലറായിരുന്ന ചന്ദ്രിക ദേവിയുടെ വാക്കുകൾക്ക് അടിവരയിടുന്ന മട്ടിൽ വീട്ടുകാരും ശരിവച്ചു.
തോണി കടവ് ഭാഗത്തെ ഭവന സന്ദർശനത്തിന് ശേഷം പ്രീസ്റ്റ് ഹോം ഭാഗത്ത് ഈ ദമ്പതികൾ ഭാവന സന്ദർശനം തുടങ്ങിയപ്പോൾ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് റെജി നെല്ലിയാനിയും കൂടെ കൂടി .ജോലി തിരക്കിനിടയിലും തന്റെ നേതാവിനെ വിജയിപ്പിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ് റെജി.റെജിയുടെ പിതാവ് രാജു ചേട്ടൻ മാണിസാറിന്റെ ഡ്രൈവറായിരുന്നു.ഇന്നും മാണിസാറിന്റെ ഫോട്ടോയാണ് ഭിത്തിയിൽ തിളങ്ങുന്നത് .കട്വ് പുഴ മേഖലയെല്ലാം യു ഡി എഫ് കോട്ടയാണ് അവിടെയൊക്കെ പടത്തലവനെ പോലെ കുതിക്കുകയാണ് യു ഡി എഫ് തറവാട്ടു കാരണവരായ പ്രൊഫസർ സതീഷ് ചൊള്ളാനി. എന്നെയറിയുന്നവരാണ് ഇവരെല്ലാം പിന്നെ പ്രത്യേകിച്ച് അവരോടുന്നും പറയണ്ടല്ലോ.ഇന്ന് കൈപ്പത്തി ചിഹ്നം ലഭിക്കുന്ന ദിവസമാണ്.ഇന്ന് അതിന്റേതായ പ്രത്യേകതയും ;സന്തോഷവുമുണ്ടെന്നു പ്രൊഫസർ സതീഷ് ചൊള്ളാനി പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ