Kottayam

ദേവാലയ ശുശ്രൂഷി 20 ട്വൻറി സ്ഥാനാർത്ഥിയായി കരൂർ രണ്ടാം വാർഡിൽ

Posted on

പാലാ: പടയോട്ടം: പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്തിൽ രണ്ടാം വാർഡായ ട്രിപ്പിൾ ഐടി വാർഡിൽ മൽസരത്തിനെത്തുകയാണ് ബിനോയി കണിയാംപാലയ്ക്കൽ എന്ന ദേവാലയ ശുശ്രൂഷി.

സൗമ്യത മുഖമുദ്രയാക്കിയ ബിനോയിയെന്ന ചെറുപ്പക്കാരൻ 20 ട്വൻറി സ്ഥാനാർത്ഥിയായി രംഗത്തെത്തിയപ്പോൾ ആദ്യം പുശ്ചിച്ചവരൊക്കെ ഇപ്പോൾ വിയർക്കുകയാണ് എന്ന് നാട്ടുകാർ പറയുന്നു . .കാരണം 14 വർഷം ദേവാലയ ശുശ്രൂഷിയായിരുന്നു കൊണ്ടുണ്ടാക്കിയ വ്യക്തി ബന്ധങ്ങൾ വിലമതിക്കാനാവാത്തതാണ്.കൂടാതെ ന്യായ കൂലിക്ക് ഓടുന്ന ഒരു ഓട്ടോക്കാരൻ എന്ന നിലയിലും ബിനോയി നാട്ടുകാരുടെ സഹായിയാണ് എന്നതും നാട്ടുകാർ ഓർക്കുന്നു.

ഒരു ഭയപ്പാടും ഇല്ലാതെ ഏതൊരു വീട്ടിലും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം ബിനോയിക്കുണ്ട്. അതാണ് മറ്റ് സ്ഥാനാർത്ഥികൾക്കില്ലാത്തതും ബിനോയിക്കുള്ളതും.കിഴക്കമ്പലം മോഡൽ വികസനം കരൂർ പഞ്ചായത്തിലെത്തിക്കുവാൻ കരൂർ പഞ്ചായത്തിൽ 20 ട്വൻ്റി നിർത്തിയിട്ടുള്ള 12 സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നാണ് ബിനോയി അഭ്യർത്ഥിക്കുന്നത്. നമ്മുടെ നാട്ടിൽ വികസനമെന്നത് റോഡ് ടാറിംഗ് മാത്രമാണ്. അത് തന്നെ 6 മാസം കഴിയുമ്പോൾ പൊട്ടിപൊളിയാൻ തുടങ്ങും .ഒരു വർഷമാവുമ്പോൾ റോഡ് മൊത്തം പൊട്ടി പൊളിഞ്ഞ് നാമാവശേഷമാവും. ഇതാണ് നമ്മുടെ നാട്ടിലെ വികസനം .എന്നാൽ കിഴക്കമ്പലത്തെ റോഡുക 50 വർഷം നിലനിൽക്കത്തക്ക രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.

ഇത് കരുർ പഞ്ചായത്തിലും അനുഭവവേദ്യമാക്കുകയാന്ന് നമ്മുടെ ലക്ഷ്യം. അനേകർ എത്തുന്ന ട്രിപ്പിൾ ഐ.ടി വാർഡിൽ പൊതു ശൗചാലയവും ,വിശ്രമ കേന്ദ്രവും ആവശ്യമാണ് .അത് കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ താൻ നടത്തും. ട്രിപ്പിൾ ഐ.ടി വേണം പക്ഷെ അതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. ഇവിടെയുള്ള മാലിന്യങ്ങൾ സംസ്കരിച്ച് പുനർചംക്രമണം നടത്തേണ്ട ന് നാടിൻ്റെ ആവശ്യമാണ്.ഈ പൊതു ആവശ്യത്തിൽ നാട്ടുകാരോടൊപ്പം താൻ നിൽക്കും.പക്ഷെ കുടിവെള്ള  ശ്രോതസുകൾ മലിനപ്പെടുത്തിയുള്ള വികസനങ്ങൾ നാടിനെ പിന്നോട്ടടിക്കുമെന്നാണ് 20 ട്വൻറി സ്ഥാനാർത്ഥി ബിനോയിയുടെ പക്ഷം.

കുടിവെള്ള ക്ഷാമം നേരിടുന്ന ട്രിപ്പിൾ ഐ.ടി വാർഡിൽ നാടിന് ആകെ മാതൃകയായി ജനകീയ കുടിവെള്ള പദ്ധതി കൊണ്ടുവരുവാൻ 20 ട്വൻ്റി കൂട്ടായ്മയിലൂടെ ശ്രമിക്കുമെന്ന് ബിനോയി കണിയാംപാലക്കൽ പറയുമ്പോൾ സാധാരണക്കാരുടെ ശബ്ദമാണ് ഇവിടെ മുഴങ്ങുന്നത്.

മീഡിയാ അക്കാഡമിയുടെ പടയോട്ടം പരിപാടിയിൽ പങ്കെടുത്ത ബിനോയ് കണിയാംപാലയ്ക്കൽ  വിജയത്തെ കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version