Kottayam
കോൺഗ്രസിൻ്റെ സർജിക്കൽ സ്ട്രൈക്ക്: കെ.ടി.യു.സി (എം) നേതാവ് കെ.കെ ദിവാകരൻ പുത്തൻപള്ളിക്കുന്ന് വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി
പാലാ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഏതാനും മണിക്കൂർ ബാക്കി നിൽക്കെ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കത്തിൽ കേരളാ കോൺഗ്രസ് (എം) നേതാവ് കോൺഗ്രസിലെത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയായി.
കെ.ടി.യു.സി (എം) പാലാ മണ്ഡലം സെക്രട്ടറി കെ.കെ ദിവാകരനാണ് അപ്രതീക്ഷിത യു.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത് .കേരളാ കോൺഗ്രസിനോട് തനിക്ക് വിരോധമൊന്നുമില്ലെന്നും ,കോൺഗ്രസിൻ്റെ പാലായിലെ പ്രവർത്തനങ്ങൾ തന്നെ ആകർഷിച്ചെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിൽ ചേർന്നതെന്നും കെ.കെ ദിവാകരൻ അറിയിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ കെ.കെ ദിവാകരനോടൊപ്പം ടോണി തൈപ്പറമ്പിൽ ,ഷോജി ഗോപി ,ജോമോൻ മുട്ടക്കുളത്ത് എന്നിവർ സന്നിഹിതരായിരുന്നു.എൽ.ഡി.എഫിൽ റോയി ഫ്രാൻസിസാണ് സ്ഥാനാർത്ഥി