Kottayam
ഈരാറ്റുപേട്ട നഗരസഭയിൽ യൂ.ഡി.എഫ് സ്ഥാനാത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
ഈരാറ്റുപേട്ട നഗരസഭയിൽ യൂ.ഡി.എഫ് സ്ഥാനാത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
ഈരാറ്റുപേട്ട – തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് ഈരാറ്റുപേട്ട നഗരസഭയിൽ 29
ഡിവിഷനുകളിൽ മത്സരിക്കുന്ന യൂസി.എഫ് സ്ഥാനാത്ഥികൾ അസിസ്റ്റൻ്റ് വരണാധികാരികളായ നഗരസഭാ സൂപ്രണ്ട് അരുൺ പി.ഡി. അസിസ്റ്റൻ്റ് എൻജിനിയർ ഷെഫിൻ അനസ് എന്നിവർ മുമ്പാകെ വ്യാഴാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
ലീഗ് ഹൗസിൽ നിന്നുള്ള പ്രാർത്ഥനയ്ക്ക് ശേഷമാണ് സ്ഥാനാർത്ഥികൾ പ്രകടനമായി നഗരസഭയിൽ
എത്തിയാണ് .
മുസ്ലിം ലീഗിൽ നിന്ന് 16 പേരും കോൺഗ്രസിൽ നിന്ന് 10 പേരും വെൽഫയർ പാർട്ടി യിൽ നിന്നും 2 പേരും കേരള കോൺഗ്രസ് സ്വതന്ത്രനായി ഒരാളുമാണ് നോമിനേഷൻ നൽകിയത്.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ.എ മുഹമ്മദ് അഷറഫ് ,ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.പീരു മുഹമ്മദ് ഖാൻ ,സെക്രട്ടറി വി.പി.മജീദ് ,പൂഞ്ഞാർ നി. പ്രസിഡൻറ് റാസി ചെറിയ വല്ലം, നഗരസഭാ മുസ്ലിം ലീഗ് പ്രസിഡൻറ് കെ.എ.മുഹമ്മദ് ഹാഷിം, ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ ,നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,മുൻ നഗരസഭാ ചെയർമാൻ വി.എം.സിറാജ്, നാസർ വെള്ളൂപ്പറമ്പിൽ ,കോൺഗ്രസ് നേതാക്കളായ അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസ്, പി.എച്ച്.നൗഷാദ് ,അനസ് നാസർ, വെൽഫയർ പാർട്ടി നേതാക്കളായ കെ.കെ.സാദിഖ്, യൂസഫ് ഹിബ , ഹസീബ് വെളിയത്ത്, കേരള കോൺഗ്രസ് നേതാവ് ജോഷി ജോസഫ്
എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഈരാറ്റുപേട്ട നഗരസഭയുടെ സമഗ്ര പുരോഗതിയും ജനക്ഷേമവും ലക്ഷ്യം വെച്ച് വിവേചനം ഇല്ലാത്ത വികസനത്തിന് ശ്രമിക്കുമെന്നും യു.ഡി.എഫിൻ്റെ ഭരണ തുടർച്ച നഗരസഭയിലുണ്ടാവുമെന്ന് യു.ഡി.എഫ് കൺവീനർ റാസി ചെറിയ വല്ലം പറഞ്ഞു.