Kottayam
കെ.എസ്.ടി .എ പാലാ ഉപജില്ലാ സമ്മേളനം നടന്നു.
പാലാ ‘: കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ.എസ് ടി എ യുടെ മുപ്പത്തി അഞ്ചാമത് സബ് ജില്ലാ സമ്മേളനം പാലായിൽ നടന്നു.സബ് ജില്ലാ പ്രസിഡൻ്റ് എ.പി ഇന്ദുലേഖ അധ്യക്ഷത വഹിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.രമേശ് ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ബിറ്റു.പി. ജേക്കബ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.രാജ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലിജോ ആനിത്തോട്ടം, സമ്പ് ജില്ലാ സെക്രട്ടറി അനൂപ് സി.മറ്റം, സബ് ജില്ലാ ട്രഷറർ എ.പി അനിൽകുമാർ, ടോ ജോ ടോമി, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.പുതിയ സബ് ജില്ലാ പ്രസിഡൻറായി ടോജോ ടോമിയെയും സെക്രട്ടറിയായി അനൂപ് സി. മറ്റത്തെയും തിരഞ്ഞെടുത്തു.