Kerala
പാല രൂപത ഹോം പ്രോജക്റ്റ്: രാമപുരം പിതൃവേദിയുടെ രണ്ടാം ഭവനം പൂർത്തിയായി
രാമപുരം: പാല രൂപതയുടെ ഹോം പ്രോജക്റ്റിന്റെ ഭാഗമായി പിതൃവേദി രാമപുരം യൂണിറ്റ് നിർമിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽ ദാന കർമ്മം അഭിവന്ദ്യ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ദരിദ്രർക്കും കഷ്ടതയനുഭവിക്കുന്നവർക്കും സുരക്ഷിതമായ ഒരു ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പാലാ രൂപത ഹോം പ്രൊജക്റ്റ്.
താക്കോൽ ദാന ചടങ്ങിൽ മോൺസിഞ്ഞോർ ജോസഫ് തടത്തിൽഅധ്യക്ഷത വഹിച്ചു, രാമപുരം ഫൊറോന പള്ളി വികാരി റവ. ഫാ. ബർക്ക്മാൻസ് കുന്നുംപുറം, പിതൃവേദി ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ, റവ. ഫാ. ജോവാനി കുറുവാച്ചിറ, റവ. ഫാ. അഖിൽ കുറുമുള്ളിൽ, റവ. ഫാ. ജോമോൻ പറമ്പിത്തടം, പിതൃവേദി രൂപത സെക്രട്ടറി ടോമി തുരുത്തിക്കര, യൂണിറ്റ് പ്രസിഡണ്ട് മനോജ് ചീങ്കല്ലേൽ, മേഖല പ്രസിഡന്റ് തങ്കച്ചൻ പുളിയാർമറ്റം, ഭവന നിർമ്മാണ കമ്മറ്റി ഭാരവാഹികളായ കെ. കെ. ജോസ് കരിപ്പാക്കുടിയിൽ, ബിജു കുന്നേൽ, നോബിൾ കോട്ടിരി തുടങ്ങിയവർ സംസാരിച്ചു.