Kerala
അകലക്കുന്നത് യുഡിഎഫിൽ ജോസഫ് ,കോൺഗ്രസ് സീറ്റ് തർക്കം
അകലക്കുന്നത് യുഡിഎഫിൽ സീറ്റ് തർക്കം .ജോസഫ് വിഭാഗവും ,കോൺഗ്രസും തമ്മിലാണ് സീറ്റ് തർക്കം ഉടലെടുത്തിരിക്കുന്നത് .
യുഡിഎഫ് പാമ്പാടി ബ്ലോക്ക് മറ്റക്കര ഡിവിഷനും, ഗ്രാമപഞ്ചായത്തിൽ മുൻ ഇലക്ഷനിൽ യുഡിഎഫ് പരാജയപ്പെട്ട നാല് സീറ്റും ആയിരുന്നു ജോസഫ് വിഭാഗം ചോദിച്ചിരുന്നത്. എന്നാൽ നിലവിൽ രണ്ട് ഗ്രാമപഞ്ചായത്ത് സീറ്റുകൾ ആണ് നൽകിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിൽ മറ്റക്കര ഡിവിഷനിൽ തർക്കം നിലനിൽക്കുന്നു.
കേരള കോൺഗ്രസ് മറ്റക്കര ഡിവിഷൻ ആവശ്യപ്പെട്ടിരുന്നത് കോട്ടയം സി എം എസ് കോളേജ് വിദ്യാർത്ഥി യൂണിയൻ മുൻ ചെയർമാനും, കേരള വിദ്യാർത്ഥി കോൺഗ്രസ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹിയും നിലവിൽ കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ജോയ് കെ മാത്യു കണിപറമ്പിലിന് വേണ്ടി ആണ് കേരള കോൺഗ്രസ് സീറ്റ് ചോദിച്ചിരുന്നത്. ബ്ലോക്ക് സീറ്റിലെ തർക്കം ഇതുവരെയും പരിഹരിച്ചിട്ടില്ല.