Kerala

പൊറോട്ട അടിക്കാരൻ മുതൽ തെങ്ങ് കയറാൻ വരെ അന്യസംസ്ഥാന തൊഴിലാളി, ഇപ്പോഴിതാ ക്ഷേത്രത്തിൽ പൂജാരിയായും അന്യസംസ്ഥാനക്കാരൻ

Posted on

 

കണ്ണൂർ : ജോലിക്ക് ഇതരസംസ്ഥാനക്കാരില്ലാത്ത ഒരു മേഖലയും കേരളത്തിലില്ല.ക്ഷേത്രത്തിൽ പൂജാരിയായും മധ്യപ്രദേശുകാരൻ ഇവിടെയുണ്ട്. മധ്യപ്രദേശിലെ ബസ്തി ജില്ലക്കാരനായ ശിവദത്ത പരിപ്പായി മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായി നിയമിതനായത് അടുത്ത കാലത്താണ്. ശിവദത്തയോട് കേരളത്തെപ്പറ്റി ചോദിച്ചാൽ ‘ബഹുത് ഖുശി ഹെ’ (വലിയ സന്തോഷം തന്നെ) എന്നു പറയും.

ഏതാണ്ട് 5 വർഷത്തോളമായി ശിവദത്ത കേരളത്തിൽ പൂജാരിയായി പ്രവർത്തിക്കുന്നു. കുന്നംകുളം, തൃശൂർ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലാണ് മുൻപ് പൂജാരിയായി പ്രവർത്തിച്ചത്. ഹിന്ദിയാണു ഭാഷയെങ്കിലും മലയാളവും മനസ്സിലാവും. ‌മന്ത്രങ്ങൾ സംസ്കൃതത്തിലായതുകൊണ്ട് ശിവദത്തയ്ക്കു പൂജ പ്രശ്നമല്ല. ഭക്ഷണം പക്ഷേ, പ്രശ്നമാണ്. കേരളീയ ഭക്ഷണം പറ്റില്ല. മൂന്നു നേരവും ചപ്പാത്തിയും പരിപ്പുകറിയും തന്നെ ശരണം.

ക്ഷേത്രത്തിനടുത്ത വാടകവീട്ടിലാണ് താമസം. പിതാവ് സർക്കാർ സർവീസിൽനിന്നു വിരമിച്ചയാളാണ്. അമ്മയും സഹോദരനും മധ്യപ്രദേശിലുണ്ട്. ശിവദത്ത അവിവാഹിതനാണ്. കേരളത്തിലെ പല ജില്ലകളിലും ഇതരസംസ്ഥാനക്കാരായ ഒട്ടേറെ പൂജാരിമാർ പൂജ ചെയ്യുന്നുണ്ടന്നും ശിവദത്ത പറയുന്നു. താമസം ക്ഷേത്രപരിസരത്തായതിനാൽ രാവിലെ 9 മണി വരെ അമ്പലം അടയ്ക്കാറില്ലാത്തതിനാൽ നാട്ടുകാർക്കും ശിവദത്തയോട് താൽപര്യം തന്നെ. പൂജാരിയോട് ആശയവിനിമയത്തിന് ഹിന്ദി പഠിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രക്കമ്മിറ്റി അംഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version