Kottayam
പാലാ റിവർവ്യൂ റോഡിലെ അണ്ണൻസ് മൊബൈൽ പൂട്ട് തകർത്ത് മോഷണശ്രമം
പാലാ: പാലാ റിവർവ്യൂ റോഡിലെ അണ്ണൻ സ് മൊബൈൽ സ് എന്ന സ്ഥാപനം പൂട്ട് തകർത്ത നിലയിൽ. ഇന്ന് രാവിലെ കട തുറക്കാൻ വന്ന ജീവനക്കാരാണ് കട തുറന്ന് കിടക്കുന്നത് കണ്ട് ഉടമസ്ഥനായ പ്രശാന്തിനെ വിളിച്ചറിയിച്ചത്.
പണമൊന്നും പോയിട്ടില്ലെന്നും ,വില കൂടിയ മൊബൈലുകൾ മോഷണം പോയെന്നും പ്രശാന്ത് കോട്ടയം മീഡിയയോട് പറഞ്ഞു.
പാലാ എസ്.ഐ ദിലീപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്നും ഹാക് സോ ബ്ളേഡിൻ്റെ കഷണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ദർ ഉടൻ സ്ഥലത്തെത്തുമെന്നും പോലീസ് പറഞ്ഞു.