Kerala

പാലായിൽ ഗാന്ധിജി പ്രതിമയ്ക്ക് സമീപം മാലിന്യം തള്ളി :കടുത്ത പ്രതിഷേധം ഉയരുന്നു

Posted on

പാലാ :പാലായിൽ മൂന്നാനിക്ക് സമീപമുള്ള  മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് സമീപം സമൂഹ വിരുദ്ധർ കക്കൂസ് മാലിന്യങ്ങൾ തള്ളി .കഴിഞ്ഞ രണ്ടു വർഷമായി ഈ പ്രദേശസങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുകയാണ് .കൈത ചക്കയുടെ തലസ്ഥാനം വാഴക്കുളം ആണെന്ന് പറയുന്ന പോലെ ;കക്കൂസ് മാലിന്യം തള്ളുന്നതിന്റെ തലസ്ഥാനമായി പാലാ മൂന്നാനി മാറുകയാണ് .

ഇന്ന് വെളുപ്പിന് മൂന്നോടെയാണ് മാലിന്യം തള്ളിയിരിക്കുന്നത്.പാലാ ടൗണിലുള്ള ഒരു ഹോട്ടലിന്റേതാണ് മാലിന്യമെന്ന് നാട്ടുകാർ ആരോപിച്ചു .തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലാവില വന്നതിനാൽ ക്യാമറ സ്ഥാപിക്കുവാനുള്ള നഗരസഭയുടെ പദ്ധതി നടപ്പിലാക്കാൻ സാധിക്കാതെ വന്നതെന്ന് കൗൺസിലർ ജോസ് ചീരാങ്കുഴി കോട്ടയം മീഡിയായോട് പറഞ്ഞു .

എന്നാലിത് തെരെഞ്ഞെടുപ്പ് ക്യാമറായാണെന്നും ;പ്രശ്ന പരിഹാരത്തിനായി നഗരസഭാ ഓട്ടയടക്കൽ നടപടികളാണ് നടപ്പിലാക്കിയതെന്നും മുൻ കൗൺസിലർ ടോണി തോട്ടവും ബിജു വരിക്കയാനിയും അഭിപ്രായപ്പെട്ടു.എന്നാൽ ഇത്തരം നടപടികൾ തുടർച്ചയായി നടക്കുമ്പോൾ നഗരസഭാ കുമ്മായം ഇട്ടിട്ടു പോകുന്ന നടപടി ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നു എന്ന് പറഞ്ഞപോലെ കുമ്മായം കൊണ്ട് മാലിന്യം നിർമാർജനം ചെയ്യുന്നു  എന്നതാകുന്നു .കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്ന ഈ തെമ്മാടിത്തരത്തിനെതിരെ ജനങ്ങളെ കൂട്ടി മുനിസിപ്പാലിറ്റിക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് ടോണി തൈപ്പറമ്പിലും അഭിപ്രായപ്പെട്ടു .

മാലിന്യ നിക്ഷേപത്തിനെതിരെ ക്യാമറകൾ പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് മുൻ കൗൺസിലർ പ്രസാദ് പെരുമ്പള്ളി അഭിപ്രായപ്പെട്ടു .സംഭവത്തിൽ യു  ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫസർ സതീഷ് ചൊള്ളാനിയും പ്രതിഷേധം രേഖപ്പെടുത്തി.ടോണി തൈപ്പറമ്പിൽ ;പ്രസാദ് പെരുമ്പള്ളി ;ടോണി തോട്ടം ,ജോസ് ചീരാൻകുഴി;ബിജു വരിക്കയാനി തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version