Kottayam

കലയോളം: 2025:ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

Posted on


ചേർപ്പുങ്കൽ: ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ കലയോളം 2025 ഉദ്ഘാടനം ചെയ്തു 58 വിദ്യാലയങ്ങളിൽ നിന്ന് 2000 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും ഇനിയുള്ള 4 ദിവസങ്ങൾ ഉത്സവദിന ങ്ങളാണെന്നും കുട്ടികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കലാപരമായ കഴിവുകളെ മാറ്റുരച്ച് ഉപരി മത്സരത്തിന് സജ്ജമാക്കുന്ന വേദിയാണിതെന്നും ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സ്കൂൾ മാനേജർ വെരി.റവ.ഫാ.മാത്യൂ തെക്കേൽ പറഞ്ഞു.

ഏറ്റുമാനൂർ ഏഇഒ ശ്രീജ പി ഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ആസ്വാദനമാണ് കലയുടെ ലക്ഷ്യമെന്ന് അവർ ഓർമ്മിപ്പിച്ചു ആത്യന്തികമായി മനുഷ്യനന്മയാണ് കലയുടെയും സാഹിത്യത്തിൻ്റെയും ലക്ഷ്യമെന്ന് ആശംസകൾ അർപ്പിച്ച് സംസാരിച്ച ഹെഡ്മാസ്റ്റർ ജോജി അബ്രാഹം ഉദ്ബോധിപ്പിച്ചു. പ്രിൻസിപ്പാൾ ജെയ്സൺ ജേക്കബ് സ്വാഗതവും എച്ച്.എം.ഫോറം സെക്രട്ടറി ബിജോ ജോസഫ് കൃതജ്ഞതയും പറഞ്ഞു:

പി.ടി.എ പ്രസിഡണ്ട് സജു സെബാസ്ത്യൻ ,സംഘടനാ പ്രതിനിധി അനീഷ് നാരായണൻ ആശംസകൾ നേർന്നു. സ്കൗട്ട് ഗൈഡ്കുട്ടികൾ ഗാർഡ് ഓഫ് ഓണർ നൽകി. ജൂനിയർ റെഡ്ക്രോസ് കുട്ടികൾ ഗ്രീൻ പ്രോട്ടോക്കോളിന് നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version